ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്ററിന്‍റെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

Date:

ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്ററിന്‍റെ

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

(ജോര്‍ജ്ജ് ഓലിക്കല്‍)

ഫിലാഡല്‍ഫിയ: ഭാരത സ്വാതന്ത്ര്യത്തിന്‍റെ 76ാം വാര്‍ഷികം ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്റര്‍ സമുചിതമായി കൊണ്ടാടി. ഓഗസ്റ്റ് 19-നു് ശനിയാഴ്ച 5:00 മണിയ്ക്ക് മുഖ്യ അതിഥിയായി എത്തിയ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിറ്റ്ഡ്രോട പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് താലപ്പൊലിയുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ വിശിഷ്ട അതിഥികളെ സമ്മേളന നഗറിലേയ്ക്ക് ആനയിച്ചു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ ക്രിസ്തോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ ഉമ്മന്‍ ചാണ്ടി നഗറിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറിയത്.

പെന്‍സില്‍വേനിയ ചാപ്റ്റര്‍ പ്രസിഡന്‍റ് സാബു സ്കറിയ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കൊച്ചുമോന്‍ വയലത്ത് ഏവരെയും സ്വാഗതം ചെയ്തു. മുഖ്യ അതിഥി സാം പിറ്റ്ഡ്രോട സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാണെന്നും, മത വര്‍ഗ്ഗീയ ശക്തികളുടെ അഴിഞ്ഞാട്ടം കണ്ടില്ല എന്ന് നടിക്കുന്ന സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്നും, ഈ പ്രവണത ഇന്ത്യാ രാജ്യത്തെ ഫാസിസത്തിലേയ്ക്ക് നയിക്കുമെന്നും, എന്നാല്‍ മതേതരമായി ചിന്തിയ്ക്കുകയും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിനു മാത്രമെ ഇതിനു മാറ്റം വരുത്താന്‍ സാധിയ്ക്കുകയുള്ളുവെന്നും പറഞ്ഞു. ശാസ്ത്രജ്ഞനും, സംരംഭകനും, കോണ്‍ഗ്രസ് നേതാവുമായി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്ക് ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്റര്‍ മെമന്‍റോ നല്‍കി ആദരിച്ചു.

കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവും അമേരിക്കന്‍ മലയാളിയുമായ ജയന്ത് കാമിച്ചേരില്‍ ആശംസ പ്രസംഗം നടത്തി തനിയ്ക്ക് അവാര്‍ഡ് നേടിത്തന്ന ഹാസ്യസാഹിത്യകൃതിയായ “ഒരു കുമരകംകാരന്‍റെ കുരുത്തംകെട്ട ലിഖിതങ്ങള്‍” ഉള്‍ത്തിരിഞ്ഞ വന്ന നാള്‍വഴിളെക്കുറിച്ച് സംസാരിച്ചു. ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്റര്‍ അദ്ദേഹത്തെ മെമന്‍റോ നല്‍കി ആദരിച്ചു.

ഐ.ഒ.സി ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് എബ്രാഹം, കേരള ചാപ്റ്റര്‍
നാഷണല്‍ പ്രസിഡന്‍റ് ലീല മാരേട്ട്, ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്റര്‍ വൈസ് പ്രസിഡന്‍റ് അലക്സ് തോമസ്, ജോബി ജോര്‍ജ്ജ്, ഫിലാഡല്‍ഫിയായിലെ സാംസ്ക്കാരിക സംഘടന നേതാക്കളായ സുരേഷ് നായര്‍ (ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍), സുമോദ് നെല്ലിക്കാല (പമ്പ പ്രസിഡന്‍റ്), ശ്രീജിത്ത് കോമത്ത് (മാപ്പ് പ്രസിഡന്‍റ്) എന്നിവര്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവും കേരളത്തിന്‍റെ മുന്‍ മുഖ്യ മന്ത്രിയുമായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ മ്യൂസിക് പ്ലസും, സാജന്‍ വറുഗീസും ചേര്‍ന്ന് തയ്യാറാക്കിയ ട്രീബുട്ട് റ്റു ഉമ്മന്‍ ചാണ്ടി എന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്റര്‍ ട്രഷറര്‍ ജോര്‍ജ്ജ് ഓലിക്കല്‍ പൊതുയോഗം നിയന്ത്രിച്ചു.
പെന്‍സില്‍വേനിയ ചാപ്റ്റര്‍ വൈസ് പ്രസിഡന്‍റ് ജീമോന്‍ ജോര്‍ജ്ജ് നന്ദി പ്രകാശനം നടത്തി.

മണിപ്പൂരില്‍ നടക്കുന്ന ജനാധിപത്യ വിരുദ്ധമായ വര്‍ഗ്ഗീയ, വംശീയ സംഘട്ടനങ്ങളില്‍ ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്ററിന്‍റെ അമര്‍ഷവും, സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുള്ള നിസ്സംഗതയില്‍ പ്രതിഷേധവും രേഖപ്പെടുത്തിയ പ്രമേയം ഡോ: ഈപ്പന്‍ ഡാനയേല്‍ അവതരിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ഐ.ഒ.സി ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ സാം പിറ്റ്ഡ്രോടയ്ക്ക് കൈമാറി.

കലാസാംസ്ക്കരിക പരിപാടികളില്‍ അജി പണിക്കര്‍ (നൂപുര ഡാന്‍സ് അക്കാഡമി), നിമ്മി ദാസ് (ഭരതം ഡാന്‍സ് അക്കാഡമി), അജ്ഞലി മുരളി (ശിവമുരളി കലാക്ഷേത്ര), ബ്ലുമൂണ്‍ എന്നീ ടീംമുകള്‍ അവതരിപ്പിച്ച ദേശഭക്തി സന്ദ്രമായ നൃത്തശില്പങ്ങളും, റെയ്ച്ചല്‍ ഉമ്മന്‍, ഹെല്‍ഡ കെവിന്‍, കെവിന്‍ വറുഗീസ്, ജയ്റാം, ബിജു ഏബ്രാഹം, പ്രസാദ് ബേബി എന്നിവര്‍ ചേര്‍ന്ന സംഗീത പരിപാടികളും ആഘോഷങ്ങളെ മികവുറ്റതാക്കി. ഫീലിപ്പോസ് ചെറിയാന്‍, ജോണ്‍ സാമുവല്‍, ജോണ്‍സണ്‍ മാത്യൂ, ലിബിന്‍ പുന്നശേരി കുര്യന്‍ രാജന്‍, തോമസ് ചാണ്ടി എന്നിവര്‍ ആഘോഷ പരിപാടികള്‍ ക്രമീകരിച്ചു. സന്തോഷ് എബ്രാഹം, തോമസുകുട്ടി വറുഗീസ്, സുനിത അനീഷ ് എന്നിവര്‍ ചേര്‍ന്ന് കള്‍ച്ചറല്‍ പ്രോഗ്രാം കോഡിനേറ്റു ചെയ്തു. വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അത്തുങ്കൽ മത്തായി ഫീലിപ്പോസ് ഹൂസ്റ്റണിൽ അന്തരിച്ചു. പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച.

അത്തുങ്കൽ മത്തായി ഫീലിപ്പോസ് ഹൂസ്റ്റണിൽ അന്തരിച്ചു. പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച.   ജീമോൻ...

Manjummel Boys

Manjummel Boys : based on real-life rescue operation from...

ഷിക്കാഗോ സേക്രഡ്ഹാർട്ട് ഫെറോനായ്ക്ക് പുതിയ അല്‌മായ നേതൃത്വം 

ലിൻസ് താന്നിച്ചുവട്ടിൽ ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ 2024- 2025...

വൈകിയെത്തിയ ക്രിസ്തുമസ്സ് സമ്മാനം – അമ്മക്കൊരു “ബ്ലാങ്ക് ചെക്ക്”…..

വൈകിയെത്തിയ ക്രിസ്തുമസ്സ് സമ്മാനം - അമ്മക്കൊരു "ബ്ലാങ്ക് ചെക്ക്"..... -ബെന്നി മാന്‍ഹാട്ടനിലെ വാള്‍സ്‌ട്രീറ്റിനോട്...