Home Americaന്യൂയോർക്ക് ഡെമോക്രാറ്റിക് മേയർ പ്രൈമറിയിൽ മംദാനി മുന്നിൽ

ന്യൂയോർക്ക് ഡെമോക്രാറ്റിക് മേയർ പ്രൈമറിയിൽ മംദാനി മുന്നിൽ

by admin
0 comments

ന്യൂയോർക്ക് (എപി) — ഒക്ടോബറിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ, ന്യൂയോർക്ക് നഗരവാസികൾക്ക് അറിയപ്പെടാത്ത    ഒരു സംസ്ഥാന നിയമസഭാംഗം മാത്ര മായിരുന്നു സൊഹ്‌റാൻ മംദാനി.

ചൊവ്വാഴ്ച വൈകുന്നേരം, പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ  തിരഞ്ഞെടുപ്പു ഫലം അംഗീകരിച്ചതിനെത്തുടർന്ന്, ക്യൂൻസ് റൂഫ്‌ടോപ്പ് ബാറിൽ നിന്ന് ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയം പ്രഖ്യാപിച്ചുകൊണ്ട് 33-കാരനായ അദ്ദേഹം തന്റെ അതിശയകരമായ രാഷ്ട്രീയ മുന്നേറ്റം  അടയാളപ്പെടുത്തി.

മംദാനിയുടെ മുന്നേറ്റം കോമോക്ക് പിന്നിൽ അണിനിരന്ന ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്. സൗജന്യ ബസ് യാത്ര, 70 ബില്യൺ ഡോളർ പൊതു സഹായത്തോടെ വാടകക്കുള്ള വീടുകളുടെ വ്യാപക നിർമ്മാണം, വാടക നിയന്ത്രിക്കപ്പെട്ട   അപ്പാർട്ട്മെന്റുകളുടെ വാടക നിലനിര്‍ത്തൽ തുടങ്ങിയ വാഗ്ദാനങ്ങളുമായി യുവാക്കളെയും ഇടതുപക്ഷ വോട്ടർമാരെയും ആകർഷിച്ചതാണ് മംദാനിയുടെ മുന്നേറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഡെമോക്രാറ്റിക് പാർട്ടിയുടെ റിബലുകളായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള വെർമോണ്ട് സെനറ്റർ ബേർണി സാൻഡേഴ്സ്, കോൺഗ്രസ് അംഗം അലക്സാൻഡ്രിയ ഒകാസിയോ-കോർടടേസ്  തുടങ്ങിയവരുടെ പിന്തുണയോടെയാണ് മംദാനി മത്സരരംഗത്തിറങ്ങിയത്.

ആരുംതന്നെ ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 50 ശതമാനത്തിലധികം നേടാത്ത സാഹചര്യത്തില്‍ ജൂലൈ 1 ന് നടക്കാനിരിക്കുന്ന റാങ്ക് ചെയ്ത ചോയ്‌സ് കൗണ്ട് സംവിധാനത്തിലൂടെ മാത്രമെ    മത്സരത്തിന്റെ അന്തിമഫലം  തീരുമാനിക്കപ്പെടുകയുള്ളുവെങ്കിലും, നഗരത്തിലെ ആദ്യത്തെ മുസ്ലീം, ഇന്ത്യൻ അമേരിക്കൻ മേയറും ഈ കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂയോര്‍ക്ക് സിറ്റി   മേയറുമാകാൻ സാധ്യതയുള്ള,  ഒരു കാലത്ത് റാപ്പ് സംഗീതവുമായി കറങ്ങിനടന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെടാം.

ഉഗാണ്ടയിലെ കമ്പാലയിൽ ഇന്ത്യൻ മാതാപിതാക്കളുടെ പുത്രനായാണ്  മംദാനിയുടെ ജനനം.ഏഴ് വയസ്സുള്ളപ്പോൾ ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറുന്നതിന് മുമ്പ് അദ്ദേഹം കുടുംബത്തോടൊപ്പം ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ കുറച്ചു കാലം താമസിച്ചിരുന്നു.

മംദാനിയുടെ അമ്മ  മീരാ നായര്‍  പ്രശസ്ത സിനിമാ നിർമ്മാതാവാണ്.

മംദാനിയുടെ അമ്മ മീര നായർ, “മൺസൂൺ വെഡ്ഡിംഗ്”, “ദി നെയിംസേക്ക്”, “മിസിസിപ്പി മസാല” തുടങ്ങിയ ചലച്ചിത്രങ്ങൾ നിർമ്മിച്ച് അവാർഡ് നേടിയ ഒരു ചലച്ചിത്ര നിർമ്മാതാവാണ്.  ഇന്ത്യന്‍ വംശജനായ പിതാവ് മഹ്മൂദ് മംദാനി  കൊളംബിയ സർവകലാശാലയിൽ നരവംശ ശാസ്ത്ര പ്രൊഫസറാണ്.

ഈ വർഷം ആദ്യം മംദാനിയും സിറിയൻ അമേരിക്കൻ കലാകാരിയായ രാമ ദുവാജിയും വിവാഹിതരായി. ഡേറ്റിംഗ് ആപ്പായ ഹിന്‍ജിലൂടെ പരസ്പരം  കണ്ടുമുട്ടിയ ദമ്പതികൾ ക്വീൻസിലെ അസ്റ്റോറിയയില്‍ താമസിച്ചുവരുന്നു.

 രാമ ദുവാജിയുടെ തിരഞ്ഞെടുപ്പ് ദിന ഇൻസ്റ്റാഗ്രാം പോസ്റ്റ് വെറും നാല് വാക്കുകളിലൊതുങ്ങുന്നതു മാത്രമായിരുന്നു, പക്ഷേ അത് പറയേണ്ടതെല്ലാം പറഞ്ഞു: “ഇതിലേറെ അഭിമാനിക്കുവാന്‍  എന്താണുള്ളത്.”

ഭർത്താവ് സൊഹ്‌റാൻ മംദാനിയുമൊത്തുള്ള  ആഹ്ളാദകരമായ പോസുകളുടെ ഒരു ഫോട്ടോ-ബൂത്ത് സ്ട്രിപ്പും ഒരു സുപ്രധാന രാത്രിയെ സൂചിപ്പിക്കുന്ന  വോട്ടിംഗ് സെൽഫിയും അതിനൊപ്പം ഉണ്ടായിരുന്നു: 

അന്തിമഫലം റാങ്ക് ചെയ്ത ചോയ്‌സ് കൗണ്ട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇപ്പോൾ നോമിനിയാകാൻ തയ്യാറായിരിക്കുന്ന ജനാധിപത്യ സോഷ്യലിസ്റ്റെന്ന് സ്വയം വിശേഷിപ്പിക്കുന്ന   മംദാനിയെയും ആനിമേറ്ററും ചിത്രകാരിയുമായ ഭാര്യ ദുവാജിയെയും കുറിച്ച് കൂടുതലറിയാൻ രാജ്യമെമ്പാടുമുള്ള അനേകര്‍ വെമ്പലോടെയാണ്   ബുധനാഴ്ച ഉണർന്നത്. അണികളെ  അഭിസംബോധന ചെയ്യവെ  മംദാനി അവരുടെ കൈ ചുംബിച്ച്, “എന്റെ അവിശ്വസനീയമായ ഭാര്യ” എന്ന്  വിശേഷിപ്പിച്ച്  അവര്‍ക്ക്   നന്ദി അറിയിച്ചു.

കോളേജ് വിദ്യാഭ്യാസത്തിനു ശേഷം, ക്വീൻസിൽ  ഫോർക്ലോഷർ പ്രിവൻഷൻ കൗൺസിലറായി അദ്ദേഹം ജോലി ചെയ്തുകയും  വാടകക്കാരുടെ കുടിയൊഴിപ്പിക്കൽ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്തു, ഈ മേഘലയിലെ പ്രവര്‍ത്തന പരിചയമാണ്  പൊതു രാഷ്ട്രീയ രംഗം തിരഞ്ഞെടുക്കുവാന്‍   അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

പ്രാദേശിക ഹിപ് ഹോപ്പ് രംഗത്തും മംദാനി ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.  യംഗ് കാർഡമം, മിസ്റ്റർ കാർഡമംഎന്നീ പേരുകളില്‍ റാപ്പ് സംഗീതം ചെയ്തിരുന്നു.. സംസ്ഥാന നിയമസഭാംഗമാകാനുള്ള ആദ്യ മത്സരത്തിൽ, സംഗീതത്തിലേക്കുള്ള തന്റെ ഹ്രസ്വമായ ഉദ്യമത്തെ മംദാനി ഒരു “ബി-ലിസ്റ്റ് റാപ്പർ” എന്ന് സ്വയം വിശേഷിപ്പിക്കുന്നു.

മുത്തശ്ശിയെ ആദരിക്കുന്നതിനായി 2019-ൽ അദ്ദേഹം നിർമ്മിച്ച “നാനി” എന്ന ഗാനം, അദ്ദേഹത്തിന്റെ മേയർ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തി പ്രാപിച്ചതോടെ പുതിയ മാനം  കണ്ടെത്തുകയും  നിരവധി ശ്രോതാക്കളിലെത്തുകയും ചെയ്തു.

ആദ്യകാല രാഷ്ട്രീയ ജീവിതം

ക്വീൻസിലും ബ്രൂക്ലിനിലും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കായുള്ള തിരഞ്ഞെടുപ്പ്  പ്രചാരണങ്ങളിൽ മംദാനി തന്റെ കഴിവ് തെളിയിച്ചു.

2020-ൽ ആണ്  ന്യൂയോർക്ക്     സ്റ്റേറ്റ് അസംബ്ലിയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. ആസ്റ്റോറിയയും പരിസര പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ഒരു ക്യൂൻസ് ജില്ലയുടെ ദീർഘകാല ഡെമോക്രാറ്റിക് പ്രതിനിധിയെ അട്ടിമറിച്ചാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.     ഈ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന്റെ ഏറ്റവും ശ്രദ്ധേയമായ നിയമനിർമ്മാണ നേട്ടം,  ഏതാനും  സിറ്റി ബസുകൾ ഒരു വർഷത്തേക്ക് സൗജന്യമാക്കി മാറ്റിയ ഒരു പൈലറ്റ് പദ്ധതിയാണ്. 

Read More: 

Zohran Mamdani claimed victory over Cuomo. His next obstacle: Eric Adams, the Republicans and more

You may also like

Leave a Comment