കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ ആരാണ് മുഖ്യമന്ത്രിയെന്ന ചോദ്യം ഇലക്ഷൻ റിസൾട്ട് വരുന്നതിന് മുമ്പ് തന്നെ സമൂഹത്തിൽ ഉയർന്നതാണ്. മികച്ച ഭൂരിപക്ഷത്തോടെ ഇത്തവണ ഭരണം പിടിച്ച സാഹചര്യത്തിൽ ആ ചോദ്യം മാത്രമാണ് കേരളത്തിലെ പ്രധാന ചർച്ച.
ഇത്തവണ കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും?
കോൺഗ്രസ്സ് ഒരു ദേശീയ രാഷ്ട്രീകക്ഷിയാണ്. അതുകൊണ്ട് തന്നെ കേന്ദ്രസമിതിയുടെ തീരുമാനം പ്രസ്കതമാണ്. നിലവിൽ ഹൈക്കമാന്റിന്റെ പരിഗണനയിൽ മൂന്ന് പേരുകളാണുള്ളത്…
വിഡി സതീശൻ, രമേശ് ചെന്നിത്തല, കേ. സി വേണുഗോപാൽ. മൂന്ന് പേരും മുഖ്യമന്ത്രി കസേരയ്ക്ക് അർഹരാണെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവ് പി ജെ കുര്യൻ അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തിൽ നിയമസഭായോഗം ചേരാൻ ഒരുങ്ങുകയാണ് കോൺഗ്രസ്സ്. മുഖ്യമന്ത്രി സ്ഥാനം ക്ലെയിം ചെയ്ത് മുന്നോട്ട് വന്നിരിക്കുന്നത് രമേശ് ചെന്നിത്തല മാത്രമാണ്. തീരുമാനം പാർട്ടിയുടേതാണെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
എം എൽ എ -മ്മാരുടെ വോട്ടെടുപ്പിനും അപ്പുറം കോൺഗ്രസ്സിനൊരു സമവാക്യമുണ്ടെന്നും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അഭിപ്രായം എതിരായിരുന്നിട്ടും, വിഡി സതീശൻ പ്രതിപക്ഷനേതാവായത് അങ്ങനെയായിരുന്നുവെന്നും രമേശ് ചെന്നിത്തല ചേർത്തു.
വിഡി സതീശൻ പ്രതിപക്ഷനേതാവായതും വോട്ടെടുപ്പിലൂടെയല്ല. അപ്പോഴും, സ്വകാര്യ ഏജൻസികളുടെ പ്രവചനം വിഡി സതീശന് അനുകൂലമാണ്. യു ഡി എഫിനെ ടീം യുഡിഎഫ് ആക്കിയതിന് പിന്നിൽ പ്രതിപക്ഷനേതാവിന്റെ ഇടപെടൽ ചെറുതായിരുന്നില്ല. കേന്ദ്രത്തിന്റെ അമിതമായ ഇടപെടൽ ഇല്ലെങ്കിൽ പ്രതിപക്ഷനേതാവ് തന്നെ മുഖ്യമന്ത്രിയാകാനാണ് കൂടുതൽ സാധ്യത…

കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും?
സ്വന്തം ലേഖകൻ