84
സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാനിയൻ കോൺസുലേറ്റ് അനെക്സിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നു. അതായത്. ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ 85ാം ജന്മദിനം എപ്രിൽ 19 വെള്ളിയാഴ്ച ആയിരുന്നു ഇസ്രായേൽ ഇറാനെതിരെ ഈ ആക്രമണം നടത്തിയത്. ഏപ്രിൽ 13ന് ഇറാൻ്റെ ഡ്രോൺ, മിസൈൽ ആക്രമണത്തിനുള്ള പ്രതികാരമായിരുന്നു ഇത്.
തുടക്കം എങ്ങനെ?
പലസ്തീനീയൻ ഇസ്ലാമിക് ജിഹാദും, ഇറാനിയൻ റവല്യൂഷണറി ഗാർഡ്സിന്റെ ഉന്നതരും തമ്മിൽ നടക്കാനിരുന്ന യോഗത്തെ ലക്ഷ്യമിട്ട് ആക്രമണം സംഭവിച്ചിരുന്നു. അത് ഇസ്രായേൽ സൈന്യമാണ് നടത്തിയതെന്ന് ഇറാൻ ആരോപിച്ചു. ഈ ആക്രമണത്തിൽ IRGC-യുടെ ഖുദ്സ് കമാന്റർ മുഹമ്മദ് റെസ സഹെദിയും, സീനിയർ കമാണ്ടർ മുഹമ്മദ് ഹാദി ഹാജി റഹിമിയും അടക്കം 16 പേർ കൊല്ലപ്പെട്ടിരുന്നു.
“ചെയ്ത കുറ്റത്തിന്, ഇസ്രേയലിന് ശിക്ഷ പ്രതീക്ഷിക്കാം”
എന്ന് ഇറാന്റെ പരമോന്നത നേതാവായ അലി ഖമേനിയുടെ പ്രതികരണം പിന്നാലെ വന്നു. ഏപ്രിൽ പത്താം തീയതി ഇതേ ഭീഷണി അലി ഖമേനി ആവർത്തിച്ചപ്പോൾ, തൊട്ടടുത്ത ദിവസം തന്നെ, “അടിക്ക് അടി” എന്നതാണ് തങ്ങളുടെ ശീലം എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു.
പിന്നെ തുടർച്ചയായ ഭീഷണികൾ പല കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായി. അടുത്തിടെ ഹോർമുസ് കടൽ ഇടുക്കിലൂടെ പോകുകയായിരുന്ന ഇസ്രായേൽ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പൽ ഇറാൻ പിടിച്ചെടുത്തിരുന്നു. തുടർന്ന്, ഇസ്രായേലിലെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുള്ള റോക്കറ്റ് ആക്രമണങ്ങളും വർഷിച്ചു. ചുരുക്കത്തിൽ മധ്യപൂർവ്വയേഷ്യ യുദ്ധത്തെ മുഖാമുഖം കണ്ട് നിൽക്കുകയാണ്. യുദ്ധത്തിന് മുതിർന്നാൽ കനത്ത വില നൽകേണ്ടി വരുമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പും വന്ന് കഴിഞ്ഞു. ഇറാന്റെ ഭാഗത്തുനിന്ന് ഇസ്രായേലിനു നേർക്കുണ്ടാകുന്ന ഏതൊരു പ്രകോപനവും തുറന്ന പോരിലേക്കായിരിക്കും സാഹചര്യത്തെ കൊണ്ടെത്തിക്കുക. അങ്ങനെ ഉണ്ടായാൽ, ഇറാന്റെ അയൽരാജ്യങ്ങളും അമേരിക്കയും അടക്കമുള്ള ലോകശക്തികളും, അതിൽ പക്ഷം ചേരും. പശ്ചിമേഷ്യ കുറേക്കൂടി വലിയൊരു യുദ്ധത്തിലേക്ക് വഴുതി വീഴാനുമുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഇറാൻ നടത്തുന്ന പ്രോക്സി യുദ്ധങ്ങൾ മുതൽ അമേരിക്കയ്ക്ക് പശ്ചിമേഷ്യയിലുള്ള സാമ്പത്തിക രാഷ്ട്രീയ താത്പര്യങ്ങൾ വരെ നിലവിലെ ആക്രമണ പ്രത്യാക്രമണങ്ങൾക്ക് കാരണങ്ങൾ ആകുന്നുണ്ട്.
ഓപ്പറേഷൻ ‘റൈസിങ് ലയൺ’ എന്ന പേരിൽ ഇസ്രയേലിന്റെ സൈനിക നടപടിയുണ്ടായത് വെള്ളിയാഴ്ച പുലർച്ചെയാണ്. ഒരേസമയം സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ആക്രമണം നടത്തിയാണ് ഇസ്രയേൽ ഇറാനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം. ആണവായുധമെന്ന ലക്ഷ്യത്തിലേക്കായി ഇറാൻ യുറേനിയം സ്റ്റോക്ക് ചെയ്യുന്ന കേന്ദ്രമാണ് നതാൻസിലേത്.
മരുഭൂമിക്കടിയിൽ മൂന്ന് നിലകളിലായി ഏകദേശം ഒരുലക്ഷം ചതുരശ്രമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ച് കിടക്കുന്നതാണ് നതാൻസ് ആണവ കേന്ദ്രം. ഇറാനിൽ നിലവിൽ 15 ആണവ ബോംബുകൾ നിർമിക്കാൻ ആവശ്യമായ യുറേനിയം ഉണ്ടെന്നാണ് ഇസ്രയേൽ കണക്കാക്കുന്നത്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഈ കേന്ദ്രം തകർന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ ആണവ പദ്ധതിക്കെതിരേ പതിറ്റാണ്ടുകളായി നൽകിയിരുന്ന മുന്നറിയിപ്പുകൾക്ക് ഒടുവിലാണ് ആക്രമണമെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇറാനിൽ നിന്ന് ഇസ്രയേലിനെ ലക്ഷ്യമാക്കി വന്നത് മുന്നൂറിൽ അധികം ഡ്രോണുകളും മിസൈലുകളുമാണ്. പക്ഷേ, ലക്ഷ്യസ്ഥാനം കാണും മുൻപേ ഇസ്രേയേൽ ഡ്രോൺ നീക്കം പരാജയപ്പെടുത്തി. തങ്ങളുടെ വ്യോമപരിധിയിൽ വന്നവ ജോർദാനും, ഇറാഖ്, സിറിയ, യമൻ വ്യോമ പരിധികളിൽ കടന്ന ഡ്രോണുകളും മിസൈലുകളും തകർത്ത് യു.എസും ഇസ്രയേലിനൊപ്പം നിന്നു. പകരത്തിന് പകരമായി ഇസ്രയേൽ തിരിച്ചും മിസൈൽ ആക്രമണം നടത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ശ്രീജിത്ത് ഇരവിൽ
#USAMalayalee