Home Americaഹൈഡ്രോളിക് തകരാര്‍; ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി.

ഹൈഡ്രോളിക് തകരാര്‍; ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി.

P P Cherian

by admin
0 comments
ലണ്ടന്‍: ബ്രിട്ടനിലെ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ചെക്കേഴ്സില്‍ നിന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം.
ട്രംപിന്റെ മറീന്‍ വണ്‍ ഹെലികോപ്റ്ററാണ് പ്രദേശിക എയര്‍ഫീല്‍ഡില്‍ ഇറക്കിയത്. തുടര്‍ന്ന് മറ്റൊരു ഹെലികോപ്റ്ററില്‍ ട്രംപും ഭാര്യ മെലനിയയും യാത്ര തുടരുകയായിരുന്നു.
ഹൈഡ്രോളിക് സംവിധാനത്തില്‍ ഉണ്ടായ തകരാറിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് പൈലറ്റുമാര്‍ സമീപത്തുള്ള ഒരു പ്രദേശിക എയര്‍ഫീല്‍ഡില്‍ ഹെലികോപ്റ്റര്‍ ഇറക്കുകയായിരുന്നെന്നും പ്രസിഡന്റ് ട്രംപും ഭാര്യ മെലനിയയും മറ്റൊരു ഹെലികോപ്റ്ററില്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര തുടര്‍ന്നെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരോലിന്‍ ലീവിറ്റ് പ്രതികരിച്ചു.
സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഇരുപതു മിനിറ്റില്‍ എത്തേണ്ടിയിരുന്ന ട്രംപ്, ഹെലികോപ്റ്ററിന്റെ തകരാറിനെ തുടര്‍ന്ന് 20 മിനിറ്റ് വൈകിയാണ് എത്തിയത്. തുടര്‍ന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്ണില്‍ ട്രംപ് യുഎസിലേക്കു മടങ്ങുകയായിരുന്നു.
P P Cherian

You may also like

Leave a Comment