Home Americaഫോർട്ട് വർത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രതി അറസ്റ്റിൽ.

ഫോർട്ട് വർത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രതി അറസ്റ്റിൽ.

പി പി ചെറിയാൻ

by admin
0 comments

ഫോർട്ട് വർത്ത്, ടെക്‌സാസ്: ഫോർട്ട് വർത്തിലെ ഒരു വീട്ടിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. ശനിയാഴ്ച രാവിലെയാണ് യുവതിയെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിക്കൊപ്പ താമസിച്ചിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച  രാവിലെ 7:30-ഓടെയാണ്സംഭവത്തെക്കുറിച്ച് പോലീസിന് ലഭിച്ചത്.
യെഗർ സ്ട്രീറ്റിലെ സംഭവസ്ഥലത്ത് പോലീസ് എത്തിയപ്പോൾ, കിടക്കയിൽ തലയ്ക്കും ശരീരത്തിൻ്റെ മുകൾഭാഗത്തും വെടിയേറ്റ നിലയിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

യുവതിയോടൊപ്പം താത്കാലികമായി താമസിച്ചിരുന്ന ഒരാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.
തുടർന്ന്, പടിഞ്ഞാറൻ-മധ്യ ടെക്സാസിൽ വെച്ച് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരയുടെയോ പ്രതിയുടെയോ പേര് പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.ഇവർ തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല.

You may also like

Leave a Comment