Home Americaമാധ്യമങ്ങള്‍ക്ക് ട്രമ്പിന്‍റെ മുന്നറിയിപ്പ്.

മാധ്യമങ്ങള്‍ക്ക് ട്രമ്പിന്‍റെ മുന്നറിയിപ്പ്.

Sanghamam

by News Desk
0 comments

വാഷിങ്ടണ്‍: തനിക്കെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍  കടുത്ത നടപടികള്‍ക്ക് വിധേയരാകുമെന്ന മുന്നറിയിപ്പുമായി യു എസ് പ്രസിഡന്റ് ഡൊണള്‍ഡ്   ട്രമ്പ്  . മാധ്യമങ്ങളുടെ   ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളാണ്   ഉദ്ദേശിക്കുന്നത്. 

ചാര്‍ലി കിര്‍ക്കിന്‍റെ  കൊലപാതകവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരില്‍  ജിമ്മി കിമ്മലിന്‍റെ   ടോക് ഷോ മരവിപ്പിച്ചിരുന്നു. ഈ സംഭവം പരാമര്‍ശിച്ചാണ് അദ്ദേഹത്തിന്‍റെ    മുന്നറിയിപ്പ് .

 97 ശതമാനം മാധ്യമങ്ങളും തനിക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നും   തനിക്ക് മോശം പബ്ലിസിറ്റി മാത്രമാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നും അവര്‍ക്കെതിരെ എന്തു നടപടികളാണ്  എടുക്കേണ്ടതെന്ന് പരിഗണിക്കുമെന്നും  പ്രസിഡന്‍റ്    ട്രമ്പ്  വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.

 

You may also like

Leave a Comment