Home Americaതോമസ് കുര്യന്‍- ഗൂഗിളിന്റെ തലപ്പത്തെ മലയാളിയെ പരിചയപ്പെടാം

തോമസ് കുര്യന്‍- ഗൂഗിളിന്റെ തലപ്പത്തെ മലയാളിയെ പരിചയപ്പെടാം

by admin
0 comments

തോമസ് കുര്യന്‍- ഗൂഗിളിന്റെ തലപ്പത്തെ മലയാളി സാന്നിധ്യം

 

ഗൂഗിളിന്റെ തലപ്പത്തെത്തി ആഗോള  മലയാളികളുടെ അഭിമാനമായ  കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യന്‍. ഗൂഗിൾ ക്ലൗഡിന്റെ വികസന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇതിന്റെ തലപ്പത്തേക്ക് തോമസ് കുര്യനെ നിയമിച്ചത്. 

കോട്ടയത്തിനടുത്ത്  പാമ്പാടിയാണ്  ഈ 58 കാരന്റെ സ്വദേശം. 2019 മുതല്‍ അദ്ദേഹം ഗൂഗിള്‍ ക്ലൗഡിന്റെ സി.ഇ.ഒ. പദം അലങ്കരിക്കുന്നു. ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായി ഗോള്‍ഡ് ഹൗസ് അദ്ദേഹത്തെ വിലയിരുത്തുന്നു. ലീഡര്‍ഷിപ്പ്, എന്‍ജിനിയറിംഗ്, കോര്‍പ്പറേറ്റ് റിലേഷന്‍ മേഖലകളില്‍ അതികായനാണ് .

ഗൂഗിള്‍ ക്ലൗഡിനെ പുനരുജ്ജീവിപ്പിച്ചതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഗൂഗിള്‍ ക്ലൗഡ് ഉപഭോക്തൃ സേവനം വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. വേതനം വര്‍ദ്ധിപ്പിച്ച് സെയില്‍സ് ടീമിനെ പ്രചോദിപ്പിക്കുകയെന്ന ആശയത്തിനു പിന്നിലും തോമസ് കുര്യനാണ്.ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും, സ്റ്റാന്‍ഫോര്‍ഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. മക്കിന്‍സി ആന്‍ഡ് കമ്പനിയിലാണ് കുര്യന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അവിടെ ആറ് വര്‍ഷത്തോളം ജോലി ചെയ്തു. തുടര്‍ന്ന് ഒറക്കിളില്‍ എത്തി. അവിടെ 22 വര്‍ഷം ചെലവഴിച്ച് വിവിധ നേതൃസ്ഥാനങ്ങള്‍ വഹിച്ചു. ഇക്കാലയളവില്‍ അദ്ദേഹം 32 രാജ്യങ്ങളിലായി 35,000 ആളുകളുടെ ഒരു ടീമിനെ നയിച്ചു.താമസിയാതെ അദ്ദേഹം ഗൂഗിള്‍ ക്ലൗഡിന്റെ തലവനായി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്റെ ബോസ് സുന്ദര്‍ പിച്ചൈയെപ്പോലും കടത്തിവെട്ടുന്ന ആസ്തിക്ക് ഉടമയാണ് തോമസ് കുര്യന്‍. 15,000 കോടി രൂപയിലധികമാണ് ഇദ്ദേഹത്തിന്റെ ആസ്‌തി

കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈബ്രിഡ് ക്ലൗഡ് ഡാറ്റ സർവ്വീസിന്റെ സിഇഒ യാണ് തോമസ് കുര്യന്റെ ഇരട്ട സഹോദരനായ ജോർജ് കുര്യൻ.

 

 

 

 

You may also like

Leave a Comment