Home Articlesടിവികെ -യുടെ ഭാവി

ടിവികെ -യുടെ ഭാവി

സ്വന്തം ലേഖകൻ..

by admin
0 comments

വിജയ്…. ആ പേര് അങ്ങനെ വെറുതേ പറഞ്ഞ് പോകാൻ പറ്റില്ല. പാർട്ടി ആരംഭിച്ച് മൂന്ന് വർഷം കൊണ്ട് ഒരു സംസ്ഥാനം പിടിക്കാമെങ്കിൽ സൗത്ത് ഇന്ത്യയിലേക്ക് പടരാൻ ടിവികെ -യ്ക്ക് എത്ര വർഷമാകുമെന്നാണ് കരുതുന്നത്…?

വരും തിരഞ്ഞെടുപ്പുകളിൽ വിജയ് നോട്ടമിട്ടിരിക്കുന്നത് തന്റെ അയൽസംസ്ഥാനങ്ങളെയാണെന്ന് വ്യക്തമാണ്. കേരളത്തിന്റെ അടിത്തട്ടിലേക്ക് വിജയിയെ പോലെയുള്ള ഒരു താരത്തിന് എത്തിപ്പെടാൻ ചെറിയ നേരം മതി.

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ-യുമായി കൂട്ടണിയിലാണ് കോൺഗ്രസ്സ്. കോൺഗ്രസ്സ് കരുതിയിരിക്കുന്നത് വിജയിയുടെ ജനപിന്തുണയെ തങ്ങളിലേക്ക് തിരിക്കാമെന്നാണ്. സംഭവിക്കാൻ പോകുന്നത് മറ്റൊന്നായിരിക്കും. ടിവികെ കോൺഗ്രസ്സിനെ അടിമുടി വിഴുങ്ങും….

കോൺഗ്രസ്സ് മുക്ത ഭാരതം ബിജെപി നടപ്പിലാക്കുമ്പോൾ അവർക്ക് മുന്നിൽ ടിവികെ -യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിപക്ഷ സഖ്യമുണ്ടാകും. തുടർന്ന്, കേന്ദ്രഭരണവും ടിവികെ -യിലേക്ക് വന്ന് ചേരും.

ലോകരാഷ്ട്രീയത്തിലേക്ക് ഇടംപിടിക്കാൻ പാകത്തിൽ ചുരുങ്ങിയത് തമിഴ്നാടിനെയെങ്കിലും എത്തിപ്പിക്കാതെ വിജയ് പിൻമാറില്ല. രാജ്യത്തെ ഒരു രാഷ്ട്രീയ നേതാവിനും ഇല്ലാത്ത നിശ്ചയദാർഢ്യവും, ജനപിന്തുണയും ആ മനുഷ്യനുണ്ട്.

കേൾക്കുമ്പോൾ സിനിമാക്കഥ പോലെയൊക്കെ തോന്നാം. തമിഴ്നാട് പോലെയല്ല കേരളമെന്ന് പറഞ്ഞ് പ്രബുദ്ധത കാട്ടാം. കാര്യമില്ല. അടുത്ത നിയമസഭാ/ലോകസഭ തിരഞ്ഞെടുപ്പിൽ കഴിവുള്ള ഒരുകൂട്ടം ചെറുപ്പക്കാരുമായി വിജയിയുടെ നേതൃത്വത്തിൽ ഒരു ക്യാമ്പയിൻ നടന്നാൽ സ്ഥിതിമാറും.

അരവിന്ദ് കേജരിവാളിനെ പോലെയൊരു വ്യക്തിക്ക് പലസംസ്ഥാനങ്ങളിലും പിന്തുണയുണ്ടാക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ പലമടങ്ങ് നേടാൻ ടിവികെ -യ്ക്ക് സാധിക്കും. പറ്റില്ലെന്ന് പറയുന്നത് ജനങ്ങളുടെ സൈക്കോളജി അറിയാത്തത് കൊണ്ടാണ്. ഡിജിറ്റൽ കാലത്തിന്റെ സ്കോപ്പ് അറിയാത്തത് കൊണ്ടാണ്….

തമിഴ്നാട്ടിൽ നടന്ന അതേ പ്രചരണതന്ത്രം മതിയാകും കേരളത്തിലും. സിനിമയെന്ന ലോകോത്തര മാധ്യമത്തിലൂടെ അത്രയും ഇമോഷണലി കണക്റ്റായി ചുരുക്കം താരങ്ങൾക്കേ ജനങ്ങൾക്കിടയിൽ നിലയുറപ്പിക്കാൻ പറ്റൂ… ആ നിലയിൽ തന്നെ കുടുംബത്തിൽ നിന്ന് ഒരു വോട്ടെങ്കിലും വിജയ്ക്ക് ഉറപ്പാണ്. കൂടെ, കൃത്യമായ ജനാധിപത്യ ആശയങ്ങൾ നിറഞ്ഞ രാഷ്ട്രീയം കൂടി പറഞ്ഞാലോ…

തങ്ങളെ എഡ്യൂക്കേറ്റ് ചെയ്യാൻ കെൽപ്പുള്ള ഭരണാധികാരിയെയാണ് ജനങ്ങൾക്ക് വേണ്ടത്. പ്രവർത്തനം കൊണ്ടും, ഉത്തരവാദിത്തം കൊണ്ടും ടിവികെ അത് തമിഴ്നാട്ടിൽ തെളിയിക്കും. കഴിഞ്ഞ കാലത്തിന്റെ പത്തിരട്ടിയോളം മനുഷ്യർ നിയമസഭയിൽ എന്താണ് നടക്കുന്നതെന്ന് ഇന്ന് കാണുന്നുണ്ട്. കാരണം എന്താണ്? അവരുടെ ഇഷ്ടമുഖം സ്‌ക്രീനിൽ തെളിയുന്നു. തിരഞ്ഞെടുത്ത പ്രതിനിധികളെ ഓരോരുത്തരെയും അവർ നിരീക്ഷിക്കുന്നു. നാടിന്റെ നല്ല ഭാവിക്കായി ഒരു നിയമം പ്രാബല്ല്യത്തിൽ വരുമ്പോൾ ആരൊക്കെയാണ് വെല്ലുവിളികൾ ആകുന്നതെന്ന് ജനം അറിയുകയാണ്.

തമിഴ്നാട് മോഡൽ സർക്കാർ വേണമെന്ന് രാജ്യം പറഞ്ഞ് തുടങ്ങുന്ന കാലം വിദൂരമല്ല. പതിറ്റാണ്ടുകൾക്കുള്ളിൽ അത് സംഭവിക്കും… കാരണം… ജനങ്ങളുടെ ഉള്ളിൽ സ്ഥാനമുള്ള വിജയിയും, അയാളുടെ പാർട്ടിയും ഫ്രഷാണ്. ഒരുതവണ വിശ്വസിച്ച് കഴിച്ചാൽ എന്താണ് കുഴപ്പമെന്ന് നിഷ്പക്ഷരായ മനുഷ്യർ തീർച്ചയായും ചിന്തിക്കും…

മനുഷ്യർ പുതുമ തേടുന്നവരാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ… വർഷങ്ങളായി രക്ഷകന്റെ പരിവേഷത്തിൽ സ്‌ക്രീനിൽ കാണുന്ന ഇഷ്ടതാരത്തിന് അവർ തീർച്ചയായും വോട്ട് ചെയ്യുക തന്നെ ചെയ്യും. അത്രയൊക്കെ ജനാധിപത്യബോധമേ രാജ്യത്തിനുള്ളൂ… അല്ലെങ്കിൽ, ഭേദമെന്ന് തോന്നുന്ന മറ്റൊരു നേതാവും അവർക്ക് മുന്നിൽ ഇല്ല….

Article : ടിവികെ -യുടെ ഭാവി
സ്വന്തം ലേഖകൻ…

You may also like

Leave a Comment