Friday, November 13, 2026
Home English SectionEntertainmentടെലിവിഷൻ താരം അനൂജ് താക്കൂർ അന്തരിച്ചു; മരണം ഉറക്കത്തിനിടെ അപസ്മനാരം ബാധിച്ചതിനെ തുടർന്ന്

ടെലിവിഷൻ താരം അനൂജ് താക്കൂർ അന്തരിച്ചു; മരണം ഉറക്കത്തിനിടെ അപസ്മനാരം ബാധിച്ചതിനെ തുടർന്ന്

ഒക്ടോബർ 30ന് അനൂജിനെ അനുസ്മരിച്ചുകൊണ്ട് രൂപേഷ് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. അനൂജിന്റെ കുടുംബത്തെ സന്ദർശിച്ചപ്പോഴാണ് ഉറക്കത്തിനിടെ അപസ്മാരബാധയുണ്ടായതിനെ തുടർന്ന് താരം മരിച്ചതായി അറിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

by News Desk
0 comments

മുംബൈ: ടെലിവിഷൻ താരം അനൂജ് താക്കൂർ (33) അന്തരിച്ചു. ഉറക്കത്തിനിടെ അപസ്മാരം ഉണ്ടായതിനെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 27നായിരുന്നു അന്ത്യം. അനൂജ് താക്കൂറിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ രൂപേഷ് സോനാറാണ് മരണവിവരം സ്ഥിരീകരിച്ചത്. ഒക്ടോബർ 30ന് അനൂജിനെ അനുസ്മരിച്ചുകൊണ്ട് രൂപേഷ് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. അനൂജിന്റെ കുടുംബത്തെ സന്ദർശിച്ചപ്പോഴാണ് ഉറക്കത്തിനിടെ അപസ്മാരബാധയുണ്ടായതിനെ തുടർന്ന് താരം മരിച്ചതായി അറിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘നീ ഇനി ഞങ്ങൾക്കൊപ്പമില്ലെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. നീ എനിക്ക് സുഹൃത്ത് മാത്രമായിരുന്നില്ല, ഒരു അനുജനെപ്പോലെയായിരുന്നു. ഒരുമിച്ച് നിരവധി പ്രോജക്ടുകൾ ചെയ്യാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു. കരിയറിന്റെ തുടക്കകാലത്തെ നിന്റെ പോരാട്ടങ്ങളും വളർച്ചയും നേരിട്ട് കണ്ടയാളാണ് ഞാൻ. ജീവിതം എത്രത്തോളം പ്രവചനാതീതമാണെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു. ഇത്രയും ചെറുപ്പത്തിൽ നീ ഞങ്ങളെ വിട്ടുപോയെന്ന് അംഗീകരിക്കാൻ കഴിയുന്നില്ല. നീ എന്നും ഓർമിക്കപ്പെടും, സഹോദരാ. ആദരാഞ്ജലികൾ,’ എന്നായിരുന്നു രൂപേഷിന്റെ കുറിപ്പ്.

‘ധൂം മചാവോ ധൂം’, ‘ബന്ധൻ സാത്ത് ജന്മോം കാ’, ‘ബീന്ദ് ബനൂംഗാ ഘോഡി ചഢൂംഗാ’, ‘മഹിസാഗർ’ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ അനൂജ് താക്കൂർ ശ്രദ്ധേയനായിരുന്നു. 33-ാം വയസ്സിൽ താരത്തിന്റെ അപ്രതീക്ഷിത വിയോഗം ടെലിവിഷൻ രംഗത്തും ആരാധകർക്കിടയിലും വലിയ ദുഃഖമുണ്ടാക്കിയിരിക്കുകയാണ്.

Subscribe to the Newsletter

Get our latest news, ideas, and handpicked updates delivered straight to your inbox.

We don’t spam! Read our privacy policy for more info.

You may also like

Leave a Comment