Home Motivational Messagesഇരുട്ടിലെ കടുവകൾ.

ഇരുട്ടിലെ കടുവകൾ.

by admin
0 comments
പി. റ്റി. കോശിയച്ചൻ
 
ഒരു പ്രസിദ്ധ സര്ക്കസ്‌ കമ്പനിയിൽ പ്രദര്ശനം നടക്കുകoയായിരുന്നു. അനേകായിരങ്ങൾ റ്റെലിവിഷനില് കൂടി സര്ക്കസ്‌ വീക്ഷിക്കുന്നു. പരിശീലകന് നാലഞ്ചു കടുവകളെ ഒരു ഇരുമ്പു കൂട്ടിലാക്കി രംഗത്തു വന്നു. ആകാംക്ഷാഭരിതരായി എല്ലാവരും ഇരിക്കുമ്പോള് പരിശീലകന് വാതില് തുറന്ന്‌ കൂടിന്റെ അകത്തു കയറി. ഇരുമ്പു കൂട്ടിനുള്ളില് കൂറ്റന് കടുവകളുടെ നടുവില് ഈ കൊച്ചു മനുഷ്യന് തനിയെ. ചാട്ടവാറുകൊണ്ടുളള അടിയുടെ ശബ്‌ദവും ആംഗ്യങ്ങളും അനുസരിച്ച് അയാൾ നിർദ്ദേശിക്കുന്നത് എല്ലാം കടുവകൾ ചെയ്യുന്നു. ഇതിനിടയിൽ പെട്ടെന്നു വൈദ്യുതി നിലച്ചു. കൂരിരുട്ട്‌. കടുവാക്കൂട്ടില് ഈ മനുഷ്യനും കടുവകളും! ഇരുട്ടില് കടുവയ്‌ക്കു ഇയാളെ കാണാമെങ്കിലും പരിശീലകന്‌ കടുവകളെ കാണാന് കഴിയുന്നില്ല. നിമിഷങ്ങള്ക്കു ശേഷം വെളിച്ചം വന്നപ്പോള് അയാള്ക്കു എന്തു സംഭവിച്ചെന്നറിയാന് ആളുകൾ ചാടിഎഴുന്നേറ്റ്‌ സ്‌റ്റേജിലേക്ക്‌ നോക്കി. അപ്പോഴും അയാളും കടുവകളും കളികൾ തുടര്ന്നു കൊണ്ടേയിരുന്നു. അത്ഭുതപരതന്ത്രരായ കാണികള് കളി കഴിഞ്ഞ ശേഷം ചോദ്യങ്ങളുമായി അയാളെ വളഞ്ഞു. “വൈദ്യുതി പോയപ്പോൾ നിങ്ങള് എന്തു ചെയ്‌തു?” അയാള് പറഞ്ഞു “ഏതുനിമിഷവും ഈ കടുവകള് എന്നെ കടിച്ചു കീറുമെന്ന്‌ എനിക്കറിയാമായിരുന്നു. എങ്കിലും ആത്മധൈര്യത്തോടെ വെളിച്ചം ഉണ്ടായിരുന്നപ്പോൾ ചെയ്തതു പോലെ ഞാൻ ഇരുട്ടിലും ചെയ്തു കൊണ്ടിരുന്നു. അങ്ങന ഞാന് രക്ഷപ്പെട്ടു. ഇവറ്റകള്ക്ക്‌ എന്നെ കാണാം, എന്നതിനാൽ എനിക്ക്‌ ഇവയെ കാണാന് കഴിയില്ല എന്ന് ഇവറ്റകൾക്കറിയില്ല’. അതുകൊണ്ട്‌ ഭയം ഉണ്ടായിരുന്നുവെങ്കിലും ഞാനത് കാര്യമാക്കിയില്ല.” (ഗൂഗിൾ).
 
കടുവകളെക്കാൾ ഭയാനകമാണ് ഭയം. ഏതു സാഹചര്യത്തിലും ഭയത്തിന് കീഴ്പ്പെടാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്! ഭയം നമ്മെ കീഴ്പ്പെടുത്തിയാൽ ജീവിതം മുഴുവൻ തകർന്നുപോകും. കോവിഡ് കാലത്ത് എല്ലാവർക്കും ഇത്തിരി പോരാത്ത ഒരു വൈറസിനെ എന്തു ഭയമായിരുന്നു! ഇപ്പോഴും പലവിധ ഭയങ്ങൾക്കും കീഴ്പെട്ടല്ലേ നാം ജീവിക്കുന്നത്? നാം ഭയപ്പെടുമ്പോൾ നമ്മിലെ ജീവശക്തി ചോർന്നുപോവുകയാണ്. ആ ഒരു നിമിഷം മതി രോഗാണുക്കൾക്ക് നമ്മെ കീഴ്പെടുത്തുവാൻ. തുടർച്ചയായി ഭയത്തിന് കീഴ്പ്പെടുമ്പോൾ നാം മൃതപ്രായരാവുകയാണ്.  ഭയപ്പെടുന്നത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ? ഒരു ഗുണവും ഇല്ല എന്ന് മാത്രമല്ല വളരെ ദോഷം സംഭവിക്കുകയും ചെയ്യും. പക്ഷേ ആരും ഭയപ്പെടണം എന്ന് കരുതിയല്ലല്ലോ ഭയപ്പെടുന്നത്. സ്വാഭാവികമായി സംഭവിച്ചു പോകുന്നതാണ്. അതിനാൽ ഭയപ്പെടരുത് എന്ന് ആഗ്രഹിച്ചതു കൊണ്ട് ഭയമില്ലാതെ ആവുകയില്ല.
 
എന്താണ് ഭയം? നമ്മുടെ ജീവന് എന്തെങ്കിലും ഹാനി സംഭവിക്കുമോ എന്ന ആകുലതയാണ് ഭയം. തനിയെ ആവുമ്പോൾ ഉള്ള ഭയവും അതാണ്. ഇരുട്ടിനെ ഭയപ്പെടുന്നതും അതുകൊണ്ടാണ്. അപ്പോൾ ഭയപ്പെടാതെ ജീവിക്കുന്നതിന് നമ്മുടെ ജീവനും നമുക്കുള്ളവരും ഭദ്രമാണ് എന്ന ഒരു ഉറപ്പ് ലഭിക്കണം. അതെങ്ങനെ സാധ്യമാകും? നാം തനിയെ അല്ല നമ്മെ കരുതുന്ന ഒരാൾ കൂടെയുണ്ട് എന്ന വിശ്വാസം അതിന് സഹായകരമാണ്. പക്ഷേ, ആരാണ് കൂടെയുള്ളത്? സർവദാ നമ്മോടു കൂടെയുള്ളവൻ ദൈവം. ദൈവം നമ്മെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു. ആ ദൈവത്തിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവർക്ക് ഭയമില്ലാതെ ജീവിപ്പാനാകും. പ്രതിസന്ധികളിൽ നമ്മെ പരിപാലിക്കുവാൻ മതിയായ ദൈവത്തിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യാം. അങ്ങനെ ഭയം കൂടാതെ നമുക്ക് ജീവിക്കാം.

You may also like

Leave a Comment