Home Malayalee Associationsസ്നേഹഭവന് സ്നേഹകുസുമങ്ങളുമായീ KSI-USA

സ്നേഹഭവന് സ്നേഹകുസുമങ്ങളുമായീ KSI-USA

by admin
0 comments

റണാകുളത്തിനടുത്ത് പിറവം കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസ പരിശീലന വിദ്യാലയമാണ് സ്നേഹഭവന്‍. പിറവത്തും സമീപ ഗ്രാമങ്ങളിലുമുള്ള ഭിന്നശേഷിയുള്ള ഏതാണ്ട് 87 കുട്ടികള്‍ക്കാണ്  ഇവിടെ സൗജന്യമായി  പകല്‍സമയ പരിചരണവും പരിശീലനവും നല്‍കിവരുന്നത്. ഭിന്നശേഷിയുള്ള ഇവര്‍ക്കു  മറ്റുള്ളവര്‍ക്കു തുല്യം തൊഴില്‍ ചെയ്തു ജീവിക്കുന്നതിനും സ്വന്തം കാര്യങ്ങള്‍ പരമാവധി ചെയ്യുന്നതിനുമുള്ള പ്രോത്സാഹനവും പരിശീലനവും നല്‍കുകയെന്നതാണ് ഈ സ്ഥാപനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യം. സുമനസ്സുകളുടെ കൈത്താങ്ങലുകൊണ്ടു മാത്രമാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സേവനത്തിലും ദിവ്യകാരുണ്യത്തിലും സ്നേഹത്തിലും അടിയുറച്ചു വിശ്വസിക്കുന്ന ഏതാനും കന്യാസ്ത്രീകളും അദ്ധ്യാപിക-അദ്ധ്യാപകരും ഈ ദൗത്യം ഒരു നിയോഗമായി കരുതി ഈ സ്കൂളിനെ ഈ ദിശയില്‍ പ്രവര്‍ത്തിക്കുന്ന  ഒരു മാതൃകാ വിദ്യാലയമായി മാറ്റിയിരിക്കുന്നു.

കഴിഞ്ഞ മഹാപ്രളയത്തിൽ മൂവാറ്റുപുഴആർ  കരകവിഞ്ഞു  ഒഴുകി സ്നേഹഭവന്‍റെ മെഴുകുതിരി നിര്‍മ്മാണ യൂണിറ്റ് കെട്ടിടം പൂര്‍ണ്ണമായി തകര്‍‍ന്നടിഞ്ഞു. കമ്പ്യൂട്ടറടക്കമുള്ള ഓഫീസ് സാമഗ്രികളെല്ലാം ഉപയോഗശൂന്യമായി. കിണറും കിച്ചണും ടോയിലറ്റ്‌സ് അടക്കം വലിയ കേടുപാടുകൾ ഉണ്ടായീ. സ്കൂളിന്റെ പ്രവർത്തനം ആഴ്ചകളോളം നിലച്ചു.
കേരള സാനിട്ടേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷ്യറ്റീവ് (KSI-USA) മുന്‍കൈയെടുത്ത് പൂര്‍ണ്ണമായും ഉപയോഗശൂന്യമായ രണ്ടു ശൗചാലയങ്ങൾ പുനര്‍നിര്‍മ്മിക്കുകയും കേടുപാടുകള്‍ വന്ന മറ്റ് 7 ശൗചാലയങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തു.
KSI-USA യുടെ ആവശ്യ പ്രകാരം പിറവം സ്വദേശികളായ ശ്രീ ജിജി കുര്യന്റെയും ശ്രീ ജോസ്സിന്റെയും നേതൃത്വത്തിൽ  ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഈ ശൗചാലയങ്ങളുടെ പുനര്‍നിര്‍മ്മാണം നിര്‍വഹിച്ചത്.
കേരളത്തിലെ പാവപ്പെട്ട സ്കൂള്‍ കുട്ടികളുടെയും ദുര്‍ബ്ബല വിഭാഗങ്ങളുടെയും ശുചിത്വവും ആരോഗ്യസംരക്ഷണവും ലക്ഷ്യമാക്കി അംഗീകൃത 501c(3) ചാരിറ്റബിള്‍ സംഘടനയായി രൂപംകൊണ്ട  KSI-USA ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ എഴുന്നൂറിലകം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് ടോയിലെറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുകയും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിരവധി ആളുകള്‍ക്ക്  ചികിത്സാ  സഹായം എത്തിച്ചുകൊടുക്കുകയും ചെയ്തു. കേരളത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമപരമായും, സുതാര്യമായും, സത്യസന്ധമായും  സേവനം ചെയ്തുവരുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി അണിചേരുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും    ജീവകാരുണ്യ   പ്രവര്‍ത്തനങ്ങള്‍ നികുതി ഇളവോടെ  ഈ സംഘടയിലൂടെ  ചെയ്യുവാന്‍  തല്പര്യമുള്ള സംഘടനകളും വ്യക്തികളും  കടന്നുവരണമെന്നും സംഘാടകര്‍  താല്പര്യപ്പെടുന്നു.
കേരളത്തിലെ പ്രളയക്കെടുതിമൂലം കഷ്ടതയനുഭവിക്കുന്നവര്‍ക്കായുള്ള  സഹായാഭ്യര്‍ത്ഥനകള്‍ നിരവധി ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തികമായ ചെറുതും വലുതുമായ ഏതു സഹായവും വിലപ്പെട്ടതാണെന്നും KSI-USA ഭാരവാഹികള്‍ അറിയിച്ചു.

Donations which are tax-deductible can be sent to KSI USA, P.O. Box 16, New Milford, NJ 07646, USA.
To send donations via bank, payable to the order of Wells Fargo Bank NA, NJ 021200025, Kerala Sanitation Initiative USA NJ 1469244691.
Or visit the facebook page: https://www.facebook.com/ksiusa.org/
www.ksiusa.orgA non-profit, non-political 501 c(3) organization.

For more information: വറുഗീസ് പ്ലാമ്മൂട്ടിൽ (201-290-1643),  ഡോ. ജോജി ചെറിയാന്‍ (914-330-3345),  അലക്‌സ്‌ ജോസഫ്‌ (973-885-5257), ലിന്‍സി മാത്യു (551-486-7373), മാര്‍ലിന്‍ എം. കാലായില്‍പറമ്പില്‍ (405-229-8396),  ഏബ്രഹാം പോത്തന്‍ (സാജന്‍) (201-220-3863), ബെന്നി കുര്യന്‍ (201-951-6801).

You may also like

Leave a Comment