Friday, November 13, 2026
Home Americaഫ്ലോറിഡയിൽ വിമാനം തകർന്നു വീണ് ഒമ്പത് മരണം

ഫ്ലോറിഡയിൽ വിമാനം തകർന്നു വീണ് ഒമ്പത് മരണം

by News Desk
0 comments
പാം ബീച്ച് കൗണ്ടി (ഫ്ലോറിഡ): അമേരിക്കയിലെ ഫ്ലോറിഡയിൽ ലിയർജെറ്റ് 60 (Learjet 60) വിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു. യു.എസ്. ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫിയാണ് അപകടവിവരം സ്ഥിരീകരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12:50-ഓടെയാണ് പാം ബീച്ച് കൗണ്ടിയിലെ ക്രെസ്റ്റ്‌ഹേവൻ മേഖലയിൽ അപകടമുണ്ടായത്. ടെക്സസിലെ ഓസ്റ്റിനിൽനിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട പ്രൈവറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അറിയിച്ചു. ജനവാസ മേഖലയ്ക്ക് സമീപമാണ് വിമാനം തകർന്നുവീണത്.
അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. നിലത്തുള്ളവർക്ക് എന്തെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അപകടകാരണം കണ്ടെത്താൻ എഫ്.എ.എയും (FAA) നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്നവരുടെ ഔദ്യോഗിക വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Subscribe to the Newsletter

Get our latest news, ideas, and handpicked updates delivered straight to your inbox.

We don’t spam! Read our privacy policy for more info.

You may also like

Leave a Comment