Home Americaഒരുമ “പൊന്നാണ നക്ഷത്രരാവ്” അരങ്ങേറി

ഒരുമ “പൊന്നാണ നക്ഷത്രരാവ്” അരങ്ങേറി

by admin
0 comments

ഒരുമ “പൊന്നാണ നക്ഷത്രരാവ്” റിവർസ്റ്റോൺ മലയാളികളെ പൊന്നിൻ പ്രഭയിലാക്കി അരങ്ങേറി.

ഷുഗർലാൻഡ്: റിവർസ്റ്റോൺ മലയാളി സംഘടനയായ ‘ഒരുമ’ 2025 ഓണാഘാഷമായ പൊന്നോണ നക്ഷത്രരാവ് കാണികളിൽ പൊന്നിൻ പ്രഭ വിതറികൊണ്ട് വിസ്മയാനുഭവത്തിൽ നാട്യ, നൃത്ത ,സംഗീത മുഹൂർത്തങ്ങളോടെ അരങ്ങേറി.
സുതല ലോകത്ത് നിന്ന് ഭൂമിയിലേക്ക് പ്രജകളെ സന്ദർശിക്കാൻ എത്തിയ മഹാബലിയെ സ്വീകരിക്കുന്നതിന്‍റെ   പ്രതീകമായി റിവർസ്റ്റോൺ ബാൻഡിൻ്റെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ മഹാബലി ,മേയർ,ജഡ്ജ്,പോലീസ് ക്യാപ്റ്റൻ, ആക്ഷൻ ഹീറോ ഓഫ് മോളിവുഡ് ഇൻ ഹൂസ്റ്റൺ,ഒരുമ എക്സിക്യൂട്ടിവുകൾ,ഇതര സംഘടനാ പ്രതിനിധികൾ എന്നിവരൊത്ത് ഗംഭിര വരവേൽപ്പോടെ വേദിയിൽ എത്തി ഭദ്രദിപം കൊളുത്തി പൊന്നോണ നക്ഷത്ര നിലാവിന് തുടക്കമായി.
ഒരുമ പ്രസിഡൻ്റ്റ് ജിൻസ് മാത്യു കിഴക്കേതിന്‍റെ  അധ്യക്ഷതയിൽ    ചേര്‍ന്ന  പൊതു സമ്മേളനം   സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു  ഉത്ഘാടനം ചെയ്തു.
മോളിവുഡ് ആക്ഷൻ ഹീറോ സ്റ്റാർ ബാബു ആൻറണി കലാമേളക്ക് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു.
ജഡ്ജ് സുരേന്ദ്രൻ പട്ടേൽ മുഖ്യ പ്രഭാഷണം നടത്തി.  പോലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ മാഗ് പ്രസിഡൻ്റ്   ജോസ് കെ.ജോൺ എന്നിവർആശംസാ പ്രസംഗങ്ങൾ നടത്തി.
 ഹൈസ്കൂൾ പഠനം പൂർത്തികരിച്ച  ഒരുമയുടെ  വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
ഒരുമ സെക്രട്ടറി ജയിംസ് ചാക്കോ സ്വാഗതവും വൈസ് പ്രസിഡൻ്റ് റീനാ വർഗീസ് കൃതജ്ഞതയും പറഞ്ഞു.
ഡോ.ജോസ് തൈപ്പറമ്പിൽ,ഡോ.സീനാ അഷറഫ്,ഡോ.റെയ്നാ റോക്ക്,മേരി ജേക്കബ്,മെർലിൻ സാജൻ എന്നീ    അവതാരകരുടെ പ്രകടനം കലാമേളക്ക് മാറ്റുകൂട്ടി.

ഒരുമ  മന്നൻ മങ്ക,മിന്നൽ മന്നൻ മങ്ക എന്നിവരെ തെരഞ്ഞെടുത്തു.

പതിനഞ്ചോളം മാസ്മരിക കലാപരിപാടികൾ വേദിയിൽ അരങ്ങേറി.കുട്ടികളുടേയും മുതിര്‍ന്നവരുടേും  കലാ കടനങ്ങൾ വേദിയെ വർണ്ണ പ്രപഞ്ചമാക്കി.
കളരി,തിരുവാതിര, സംഘ ഗാനം എന്നിവയുടെ പശ്ച്ചാത്തലത്തിലെത്തിയ  ഒരുമ ചുണ്ടന്‍റെ  വരവേൽപ്പ് ഗംഭീരമായി.
ഗാന മേളയും ഓണ സദ്യയും ഒന്നിച്ചാരംഭിച്ചപ്പോൾ നക്ഷത്ര നിലാവ് ആഘോഷം ഉല്ലാസത്തിമിര്‍പ്പിന്‍റെ പാരമ്യത്തിലെത്തി.
മീഡിയാ പ്രതിനിധി ജീമോൻ റാന്നി,ഫാദർ ജോഷി ജോസ്,  അറ്റോര്‍ണി  മാത്യു വൈരമൺ  എന്നിവരുള്‍പ്പെടെ  അനേകം പ്രമുഖർ പങ്കെടുത്തു.നവീൻ ഫ്രാൻസിസ്,ജോൺ ബാബു,ജിജി പോൾ,സെലിൻ ബാബു, റോബി ജേക്കബ്,സോണി പാപ്പച്ചൻ,മാത്യ ചെറിയാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Screenshot

You may also like

Leave a Comment