–പി ഡി ജോര്‍ജ് നടവയല്‍
ഫിലഡല്‍ഫിയ: 2026 ജൂലൈ 4 ന്, അമേരിക്ക എന്ന രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലായി – അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250 വർഷങ്ങൾ ആഘോഷിക്കും. ചരിത്രസംഭവമാകുന്ന ഈ വാര്‍ഷികാഘോഷങ്ങളില്‍ മലയാളികളെയും പങ്കാളികളാകുവാന്‍ ഓര്‍മ ഇന്റര്‍നാഷണല്‍ സെലിബ്രേഷന്‍സ് കൗണ്‍സില്‍ നിലവില്‍ വന്നു.
അമേരിക്കന്‍ ദേശീയതയില്‍, അമേരിക്കന്‍ മലയാളികളുടെ ഗുണാത്മക സംഭാവനകളെ മിഴിവുറ്റതാക്കി ഉയര്‍ത്തിക്കാണിക്കുക എന്ന ദൗത്യമാണ് ഓര്‍മ ഇന്റര്‍നാഷണല്‍ സെലിബ്രേഷന്‍സ് കൗണ്‍സില്‍ നിര്‍വഹിക്കുക.
കോട്ടര്‍ മില്ലെനിയ, സെമിക്വിന്‍സെന്റനിയല്‍, ബൈസെസ്‌ക്വ സെന്റനിയല്‍, സെസ്റ്റര്‍ സെന്റനിയല്‍ എന്നിങ്ങനെ വിവിധ പേരുകള്‍ ഉള്ള ‘അമേരിക്ക 250 വാര്‍ഷികാഘോഷങ്ങള്‍‘ മൂര്‍ദ്ധന്യത്തില്‍ എത്തുന്ന ജൂലൈ 4, 2026 വരെ ഓര്‍മ ഇന്റര്‍നാഷണല്‍ സെലിബ്രേഷന്‍സ് കൗണ്‍സില്‍ അണമുറിയാതെ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും അരങ്ങുകളിലും വേദികളിലും എണ്ണം പറഞ്ഞ അമേരിക്കന്‍ മലയാളികളുടെ അമേരിക്കന്‍ ജീവിത സംഭാവനകളെ ഉയര്‍ത്തിക്കാട്ടും . ഫിനാലെയില്‍ കലാ സന്ധ്യയും അവാര്‍ഡ് നിശയും നടത്തും. അമേരിക്കന്‍ മലയാളികളിലെ ഒന്നും, രണ്ടും, മൂന്നും, നാലും തലമുറകളിലെ പ്രഗത്ഭരുടെ പ്രാഭവത്തെ ദീപ്തമാക്കും.
ജോര്‍ജ് നടവയല്‍ (ചെയര്‍മാന്‍), ഓര്‍മാ ഇന്റര്‍നാഷണല്‍ ഭാരവാഹികളായ ജോസ് ആറ്റുപുറം (ട്രസ്റ്റf ബോഡ് ചെയര്‍മാന്‍), സജി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്), പിന്റോ കണ്ണമ്പള്ളി (വൈസ് പ്രസിഡന്റ്), ക്രിസ്റ്റി ഏബ്രഹാം (ജനറല്‍ സെക്രട്ടറി), റോഷിന്‍ പ്ലാമൂട്ടില്‍ (ട്രഷറാര്‍), മെര്‍ലിന്‍ മേരി അഗസ്റ്റിന്‍ (പി ആര്‍ ഓ), വിന്‍സന്റ് ഇമ്മാനുവേല്‍ (പബ്ലിക് അഫയേഴ്‌സ് ചെയര്‍), ജോസഫ് കുന്നേല്‍ (ലീഗല്‍ കൗണ്‍സില്‍ ചെയര്‍), ജോസ് തോമസ് (ടാലന്റ് പ്രൊമോഷന്‍ ഫോറം ചെയര്‍), ജോ തോമസ് (ബിസിനസ് ബിഗ് വിഗ്), ജോവിന്‍ ജോസ് (ചീഫ് ഡപ്യൂട്ടി ഡിസ്ട്രിക് അറ്റേണി, ചീഫ് ഓഫ് സ്‌പെഷ്യല്‍ ഇന്‍ വെസ്റ്റിഗേഷന്‍സ്- മേജര്‍ ക്രൈം യൂനിറ്റ്‌സ്, ചീഫ് ഓഫ് ഗ്രാന്റ് ജൂറി), അനീഷ് ജയിംസ് (ബിസിനസ്സ് കണ്‍സള്‍ട്ടന്റ്), പ്രശസ്ത നര്‍ത്തകി നിമ്മീ ദാസ് (നൃത്ത വര്‍ഷിണി അവാഡ് ഫെയിം), ഷൈലാ രാജന്‍ (ഓര്‍മാ ഇന്റര്‍നാഷണല്‍ ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡ്ന്റ്) എന്നിവരണ് കൗണ്‍സില്‍ അംഗങ്ങള്‍.
രാഷ്ട്രീയ ഭരണ സാരഥികള്‍, സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍, ആത്മീയ പ്രചോദകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, സിനിമാ കലാകാരന്മാര്‍, കായിക താരങ്ങള്‍, ശാസ്ത്രജ്ഞര്‍, ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികള്‍, നഴ്സുമാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, ബിസിനസുകാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ ശോഭിച്ച അമേരിക്കന്‍ മലയാളി വ്യക്തിത്വങ്ങളെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളെയും കേന്ദ്രീകരിച്ചാണ് പരിപാടികള്‍ ക്രമപ്പെടുത്തുക.