Home Malayalamഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍

പ്രധാന വാർത്തകൾ | News Headlines | 04 JULY 2026

by News Desk
0 comments

പ്രധാന വാർത്തകൾ

*ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍

ഇറാന്റെ ദേശീയപതാകയില്‍ പൊതിഞ്ഞാണ് ഖമനേയിയുടെ മൃതദേഹം ടെഹ്‌റാനിലെ ഗ്രാന്റ് മൊസല്ലയില്‍ പൊതുദര്‍ശനത്തിന് വെച്ചത്. അദ്ദേഹത്തോടൊപ്പം തന്നെ കൊല്ലപ്പെട്ട ബന്ധുക്കളുടേയും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അതില്‍ അമേരിക്ക-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 14 മാസം മാത്രം പ്രായമുള്ള, ഖമനേയിയുടെ കൊച്ചുമകള്‍ സഹ്‌റ മുഹമ്മദി ഗൊല്‍പായെഗനിയുടെ ശവപേടകവുമുണ്ടായിരുന്നു. കുഞ്ഞ് പേടകത്തിനരികില്‍ സഹ്‌റയുടെ മനോഹരമായ ചിത്രവും വച്ചിട്ടുണ്ട്. അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയവര്‍ക്ക് ഇത് വലിയ വേദനയായി.

പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങുകളിലും വിദേശ പ്രതിനിധികളെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് തുടരുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്‌നൈന്‍,വിദേശകാര്യമന്ത്രി പബിത്ര മാര്‍ഗരിത എന്നിവര്‍ പങ്കെടുത്തു.

യുദ്ധത്തിന് താത്ക്കാലികമായെങ്കിലും അറുതി വന്നതിന് ശേഷമാണ് പരമോന്നത നേതാവിന് ഇറാന്‍ വിട നല്‍കാനൊരുങ്ങുന്നത്. ഫെബ്രുവരി 28ന് യുദ്ധത്തിന്റെ തുടക്കത്തില്‍ നടന്ന അമേരിക്ക-ഇസ്രായേല്‍ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഇറാനിലെയും ഇറാഖിലെയും അഞ്ച് നഗരങ്ങളിലായാണ് സംസ്‌കാര ചടങ്ങുകള്‍. ജൂലൈ 9ന് നടക്കുന്ന ഖബറടക്കത്തില്‍ വിദേശ പ്രതിനിധികളടക്കം ലക്ഷകണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

​*വിഴിഞ്ഞം തുറമുഖ വിവാദത്തിൽ അദാനി പോർട്സിന്റെ വിശദീകരണം

​വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അദാനി പോർട്സ് സിഇഒ അശ്വിനി ഗുപ്ത വ്യക്തത വരുത്തി.

അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ MSC-യുമായി ഒപ്പിടുന്ന കരാർ പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ വ്യവസ്ഥകൾക്കും അനുമതിക്കും വിധേയമായിരിക്കുമെന്നും, വിഴിഞ്ഞത്ത് MSC-യ്ക്ക് യാതൊരുവിധ കുത്തക അവകാശവും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

*തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസ പ്രേമയം: UDF നൊപ്പം ചേരുമെന്ന സൂചന നൽകി വി ശിവൻകുട്ടി.

തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസ പ്രേമയത്തിൽ യുഡിഎഫിനൊപ്പം ചേരുമെന്ന സൂചന നൽകി സിപിഐഎം നേതാവ് വി ശിവൻകുട്ടി. യുഡിഎഫിനൊപ്പം ചേരാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. പക്ഷേ അതിനെക്കുറിച്ച് ആലോചിക്കേണ്ട സമയം ആകുന്നു. എല്ലാം കാലത്തും ആ കസേരയിൽ ഇരിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

*‘പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം; സിപിഐ നിലപാടില്‍ മാറ്റമില്ല’; കെ രാജന്‍

*​’അമ്മ’ സംഘടനയിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു.

​മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യ്ക്കുള്ളിലെ ഭിന്നതകൾ വീണ്ടും പരസ്യമാകുന്നു. നടി ശ്വേത മേനോനും രമേഷ് പിഷാരടിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം താരങ്ങൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇതിനിടെ നടൻ ജോയ് മാത്യു സംഘടനയുടെ നിർവാഹക സമിതിയിൽ നിന്നും രാജിവെച്ചു.

*​കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതി ജാമ്യത്തിൽ ഇറങ്ങി.

​വടകരയിലെ വിവാദമായ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിലെ പ്രതി ജിതിൻ ഭാസ്കറിന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

​*സംസ്ഥാനത്ത് പരക്കെ മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്

​കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. ഇന്ന് സംസ്ഥാനത്തെ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലും തീരദേശങ്ങളിലും പ്രത്യേക ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

You may also like

Leave a Comment