തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് എക്സൈസ് കമ്മീഷണർ ലൈസൻസ് അനുവദിച്ചതോടെ മന്ത്രി എം ലിജു കടുത്ത അതൃപ്തിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് കമ്പനിക്കാണ് ബാർ ലൈസൻസുകൾ അനുവദിച്ചത്. എന്നാൽ ഇക്കാര്യം മന്ത്രിയോ സർക്കാരോ അറിയാതെ ആണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് പുറത്തുവന്നതോടെ എക്സൈസ് കമ്മീഷണറെ മാറ്റാനാണ് സർക്കാർ തീരുമാനം.
അതിനിടെ, സംഭവത്തിൽ വിശദീകരണവുമായി എക്സൈസ് കമ്മീഷണർ സാംബശിവ റാവു രംഗത്തെത്തി. സിയാലിൻ്റെ അപേക്ഷ പ്രകാരമാണ് ലൈസൻസ് നൽകിയതെന്ന് സാംബശിവറാവു പറഞ്ഞു. ഇത് പൊതുജനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ബാറല്ലെന്നും കമ്മീഷണർ വ്യക്തമാക്കി.
വിമാനത്താവളത്തിലെ ലോഞ്ച് ബാറിനുള്ള എഫ് എൽ സെവൻ ലൈസൻസ് ആണ് അനുവദിച്ചത്. കഴിഞ്ഞ ജൂൺ 22 ന് സർക്കാർ നിർദേശം മറികടന്നാണ് നൽകിയത് ലൈസൻസ് അനുവദിച്ചതെന്നാണ് വിവരം.