Friday, November 13, 2026
Home Breaking News16കാരിയെ പീഡിപ്പിച്ച കേസ്; വ്ലോ​ഗറും മതപണ്ഡിതനുമായ നിയാസ് ജൗഹരി കൂടുതല്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തതായി സൂചന

16കാരിയെ പീഡിപ്പിച്ച കേസ്; വ്ലോ​ഗറും മതപണ്ഡിതനുമായ നിയാസ് ജൗഹരി കൂടുതല്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തതായി സൂചന

16കാരിയെ പീഡിപ്പിച്ച കേസ്; വ്ലോ​ഗറും മതപണ്ഡിതനുമായ നിയാസ് ജൗഹരി കൂടുതല്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തതായി സൂചന

by News Desk
0 comments

കൊല്ലം: പതിനാറുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ വ്ലോ​ഗറും മതപണ്ഡിതനുമായ നിയാസ് ജൗഹരി കൂടുതല്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തതായി സൂചന. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. ഓച്ചിറയിലെ ഹബീബിയ്യ ഇസ്ലാമിയ അക്കാദമി കേന്ദ്രീകരിച്ച് വന്‍ സാമ്പത്തിക ഇടപാട് നടന്നതായും കണ്ടെത്തി. സ്ഥാപനം കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണത്തിനാണ് പൊലീസ് നീക്കം.

ഹബീബിയ്യ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരെ പതിനാറുകാരി മാത്രമാണ് നിലവില്‍ പരാതി നല്‍കിയിട്ടുള്ളത്. പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തത്. വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലായി അഞ്ചുലക്ഷത്തോളം ഫോളോവേഴ്സുള്ള മതപണ്ഡിതനാണ് ഇയാൾ. പരാതിക്കാരിയുടെ പിതാവിന്റെ അമ്മയുടെ ശരീരത്തില്‍ കൂടിയിട്ടുള്ള ബാധ ഒഴിപ്പിക്കാനാണെന്നു പറഞ്ഞ് പരാതിക്കാരിയെയും അച്ഛന്റെ അമ്മയെയും വിളിച്ചുവരുത്തിയിരുന്നു. അവിടെവെച്ചും ഇയാള്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍വെച്ചും 16-കാരിയെ പീഡിപ്പിച്ചതായാണ് പരാതി. 2025 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് പീഡനം നടന്നത്. പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞതിനെത്തുടര്‍ന്ന് വിവരമറിഞ്ഞ പൊലീസ് പരാതിക്കാരിയുടെ മൊഴിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Subscribe to the Newsletter

Get our latest news, ideas, and handpicked updates delivered straight to your inbox.

We don’t spam! Read our privacy policy for more info.

You may also like

Leave a Comment