Home Malayalamകവിത: നിശ്ചലം

കവിത: നിശ്ചലം

ശ്രീജിത്ത് ഇരവിൽ 

by admin
0 comments
ഏറെ വിളിച്ചിട്ടും
അവൾ അറിഞ്ഞില്ല.
തട്ടി നോക്കി.
അനക്കമില്ല!
മരണത്തിന്റെ
സാക്ഷിയാകുന്നത് ആദ്യം.
വിയർത്തില്ല.
വിറച്ചില്ല.
വെപ്രാളപ്പെട്ടില്ല.
അവൾ 
അനുഗ്രഹിക്കപ്പെട്ടതാണ്.
പാതി തളർന്ന അവളെ
കാലൻ തലോടി ഉറക്കിയതാണ്.
ആരെയെങ്കിലും
അറിയിക്കണം.
പൊതുഭൂമിയിൽ
സംസ്‌കരിക്കണം.
അതിന് മുമ്പ്,
അവളെ എനിക്കൊന്ന്
ചുംബിക്കണം.
ആ ഉടലൊന്ന് കൂടി പുണരണം.
ആ മുഖം നനയും
വിധം ചേർത്ത് കരയണം.
സാധിക്കുന്നില്ല!
അനങ്ങാൻ
പറ്റാത്ത വിധം
ഞാൻ ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഭയം!
നിഗൂഢo!
നിശ്ചലം!
പതറിയ 
കണ്ണുകൾ 
സ്തംഭിച്ചു!
പാതിയുടൽ
വിറച്ച് ഒരുത്തി ഒരുവനെ 
പുണർന്ന് നിലവിളിക്കുന്നു.
ആർത്താർത്ത് കരയുന്നു!
മരിച്ചത്
അവൾ ആയിരുന്നില്ലെന്ന്
അറിയുമ്പോഴേക്കും
ഞാൻ ഇരുട്ടിന്റെ
മുറിയിൽ അകപ്പെട്ടിരുന്നു.
എന്നെ അകത്താക്കി
മരണം കതകടച്ചിരുന്നു..!!!
കവിത: നിശ്ചലം
ശ്രീജിത്ത് ഇരവിൽ 

You may also like

Leave a Comment