Wednesday, October 7, 2026
Home Articlesമയൂർ ഷെൽക്കെ

മയൂർ ഷെൽക്കെ

ഏത് സാഹചര്യത്തിലായാലും തന്നിലും നിസ്സഹായരായ മനുഷ്യരെ നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു... ബലം പോലെ രക്ഷപ്പെടുത്തേണ്ടിയിരിക്കുന്നു...

by News Desk
0 comments

മഹാരാഷ്ട്രയിലെ വാംഗനി സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ കാഴ്ചയില്ലാത്ത ഒരു അമ്മയും ചെറിയ മകനും നടന്നു പോവുകയായിരുന്നു. പെട്ടെന്ന് കുട്ടി ട്രാക്കിലേക്ക് വീണുപോയി. ആ പാളത്തിലൂടെ ട്രെയിൻ വരുന്നുണ്ടായിരുന്നു.. മുംബൈയിലെ സി.എസ്.എം.ടി സ്റ്റേഷനിൽ നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ഉദ്യാൻ എക്സ്പ്രസ്…

കാഴ്ചയില്ലാത്ത ആ അമ്മയ്ക്ക് തന്റെ കുട്ടി അപകടത്തിലാണെന്ന് മനസ്സിലായെങ്കിലും എന്ത് ചെയ്യണമെന്ന് അറിയാതെ നിസ്സഹായയായി നിൽക്കാനേ കഴിഞ്ഞുള്ളൂ.

ആ നിമിഷത്തിലാണ് റെയിൽവേ പോയിന്റ്സ്മാൻ ആയ മയൂർ ഷെൽക്കെയുടെ പ്രവേശനം. പാഞ്ഞടുക്കുന്ന ​ട്രെയിൻ കണ്ടിട്ടും അയാൾ ട്രാക്കിലേക്ക് ഓടിയിറങ്ങി. ട്രെയിൻ എത്തുന്നതിന് സെക്കൻഡുകൾക്ക് മുൻപ് കുട്ടിയെ വാരിയെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് സുരക്ഷിതമായി എത്തിച്ചു.

​”ഒരു നിമിഷം ഞാൻ പതറിപ്പോയിരുന്നെങ്കിൽ ആ കുട്ടിയുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു, ഒരുപക്ഷേ എന്റെയും. പക്ഷേ ആ കുട്ടിയെ രക്ഷിക്കുക എന്നതല്ലാതെ മറ്റൊന്നും ചിന്തയിൽ ഉണ്ടായിരുന്നില്ല.” – പിന്നീട് മയൂർ ഷെൽക്കെ പറഞ്ഞു.

​ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലോകം മുഴുവൻ ഈ ധീരനെ പ്രശംസിച്ചു. കേന്ദ്ര റെയിൽവേ മന്ത്രാലയം 50,000 രൂപ പാരിതോഷികം നൽകി ആദരിച്ചു. എന്നാൽ തന്റെ ധീരതയ്ക്കൊപ്പം തന്നെ വലിയൊരു മനസ്സും തനിക്കുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു അടുത്ത തീരുമാനം.

​ലഭിച്ച പുരസ്കാര തുകയുടെ പകുതി ആ കുട്ടിയുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി മയൂർ നൽകി. യഥാർത്ഥ ഹീറോകൾ സിനിമയിലല്ല, നമുക്കിടയിൽ തന്നെയുണ്ടെന്ന് മയൂർ ഷെൽക്കെ തന്റെ പ്രവർത്തിയിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു. ഏത് സാഹചര്യത്തിലായാലും തന്നിലും നിസ്സഹായരായ മനുഷ്യരെ നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു… ബലം പോലെ രക്ഷപ്പെടുത്തേണ്ടിയിരിക്കുന്നു…

Article : മയൂർ ഷെൽക്കെ
ശ്രീജിത്ത്‌ ഇരവിൽ

You may also like

Leave a Comment