ആൻ ഫ്രാങ്ക് എന്ന ആ പെൺകുട്ടിയുടെ ചിത്രങ്ങൾ കാണുമ്പോഴൊക്കെയും എന്റെ മനസ്സിലേക്കോടിയെത്തുന്ന ചിന്തയാണിത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറിന്റെ നാസിപ്പട നടത്തിയ ക്രൂരതയുടെ പ്രതീകമായാണ് ഈ കൗമാരക്കാരി അറിയപ്പെടുന്നത്.
അവൾ ദിവസവും എഴുതിയിരുന്ന ദിനപുസ്തകത്തിൽ നിന്നാണ് നാസി പട്ടാളക്കാർ നടത്തിയ അരുംകൊലകളുടെയും വംശഹത്യകളുടെയും ചരിത്രം നിസ്സഹായയായ ഒരു കൗമാരക്കാരിയുടെ അനുഭവങ്ങളിലൂടെയും കാഴ്ചപ്പാടിലൂടെയും ലോകമറിഞ്ഞത്.
സീക്രട്ട് അനെക്സ് എന്ന ഒളിസങ്കേതത്തിൽ താമസിച്ചിരുന്നപ്പോഴുള്ള ഭീകരാനുഭവങ്ങളാണ് ആ കൊച്ചുപെൺകുട്ടി കിറ്റി എന്ന് പേരിട്ടു വിളിക്കുന്ന തന്റെ ഡയറിക്കുറിപ്പുകളിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞത്. ആ ഡയറിയിലെ ഓരോ വരികളിലും അക്ഷരങ്ങളിലും നാസികളുടെ ക്രൂരതയും അവരുടെ വംശഹത്യക്കിരയാവുന്ന നിസ്സഹായരായ ജൂതത്തടവുകാരുടെ ദൈന്യതയും ആ പെൺകുട്ടി കൃത്യമായി വരച്ചിട്ടിരുന്നു.
ശ്വാസം വിടാൻ പോലും ഭയന്ന് ജീവിച്ചിരുന്ന ആ ഒളിസങ്കേതത്തിലിരുന്നും എഴുതുന്ന വരികളിലെല്ലാം അവൾ ,വരാൻ പോകുന്ന നല്ല നാളെയുടെ പ്രതീക്ഷ നിറച്ചു.അതുകൊണ്ടുതന്നെ പ്രത്യാശയുടെ പ്രതീകമായും ആളുകൾ ഈ ഡയറിയെ കാണുന്നു.നാസി ഭീകരതയിൽ നിന്നൊരു ചെറുശബ്ദമായി അറിയപ്പെടുന്ന ഈ ദിനപുസ്തകം ലോകപ്രശസ്തമായി.
1947ലാണ് ഈ ഡയറി പ്രസിദ്ധീകരിക്കുന്നത്.അൻപതിലേ