Home Articlesമധുസൂദനൻ നായർ:ഒരു കവിതാലാപകനിലൂടെ…

മധുസൂദനൻ നായർ:ഒരു കവിതാലാപകനിലൂടെ…

മുബഷിറ നസ്‌റിൻ

by admin
0 comments
നാറാണത്തു ഭ്രാന്തൻ എന്ന പ്രശസ്ത കവിതയിലൂടെയാണ് മധുസൂദനൻ നായർ എന്ന കവിയെ പരിചയപ്പെടുന്നത്. കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കു വഹിച്ച കവിയും അധ്യാപകനുമാണ് മധുസൂദനൻ നായർ.
അച്ഛനിൽ നിന്നും പഠിച്ചെടുത്ത തോറ്റം പാട്ടിന്റെ ഈരടികൾ ഇദ്ദേഹത്തിൽ താളബോധവും കവിമനസ്സും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു.
പറയിപ്പെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ “എന്ന കവിതയാണ് ഇദ്ദേഹത്തിന്റെ ആദ്യ കവിതസമാഹാരം. ഇദ്ദേഹത്തിന്  വളരെയധികം ജനപ്രീതി നേടിക്കൊടുത്ത ഈ രചന ഒരു മലയാള കവി എന്ന മേൽവിലാസത്തിൽ ഇദ്ദേഹത്തെ അറിയപ്പെടാൻ കാരണമാക്കി.
കവിതകൾ എഴുതുന്നതിനോടൊപ്പം തന്നെ അവ ആലപിക്കാനും തന്റെ കവിതകൾ തന്റെ ശബ്ദത്തിലൂടെ ജനങ്ങളിലേക്കെത്തിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.മലയാളികളുടെ കാസറ്റ് യുഗത്തിൽ ഇദ്ദേഹത്തിന്റെ കാസറ്റ് കവിതകൾ കവിതാസ്വാദകർക്കിടയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു.
എന്നാൽ ആരാധകരെ പോലെ തന്നെ ഒരുപാട് വിമർശകരും ഇദ്ദേഹത്തിനുണ്ടായിരുന്നു.കവിതയെ വാണിജ്യവൽക്കരിച്ചു എന്നതും കവിതയെ ചലച്ചിത്ര ഗാനങ്ങളുടെ നിലവാരത്തിലേക്ക് താഴ്ത്തി എന്നതുമായിരുന്നു ഇദ്ദേഹത്തിനെതിരെ ഉയർന്ന പ്രധാന വിമർശനങ്ങൾ. 
ഇദ്ദേഹത്തിന്റെ മഹാഭാരതം അടിസ്ഥാനമാക്കിയുള്ള കവിതകളെല്ലാം ഇദ്ദേഹത്തിന് വളരെയധികം ജനശ്രദ്ധ നേടിക്കൊടുക്കാൻ സഹായകമായിരുന്നു. അധികമെല്ലാ കവിതകളിലും നിറഞ്ഞു നിൽക്കുന്ന മാനവികതയാണ് “മധുസൂദനൻ നായർ” കവിതകളുടെ പ്രത്യേകത.
കേരള സാഹിത്യ അക്കാദമി,ആശാൻ സ്മാരക കവിതാ പുരസ്‌കാരം,പത്മപ്രഭ സാഹിത്യ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ഇദ്ദേഹത്തിന്റെ കവിതകൾ ഇന്നിന്റെ സമൂഹത്തിലും ചുറ്റുപാടുകളിലും ഒരുപാട് പ്രാധാന്യമർഹിക്കുന്നവയാണ്.
മുബഷിറ നസ്‌റിൻ

You may also like

Leave a Comment