ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ വഴിയൊരുക്കി ശക്തമായ നയതന്ത്രബന്ധങ്ങള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് കരുത്തേറ്റിയിരിക്കുന്നു.ബ്രിട്ടന്‍ ആസ്ഥാനമായ കമ്പനിയായ ഹെന്‍ലി ആന്‍റ് പാര്‍ട്നേഴ്സ് ഇന്ത്യയുടെ പാസ്പോര്‍ട്ടിന് ഈ വര്‍ഷം 77ാം റാങ്കാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പാസ് പോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ 59 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാവും.
ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ, കരീബിയന്‍ പ്രദേശങ്ങളില്‍ വിസയെ ആവശ്യമില്ലാത്ത 30 രാജ്യങ്ങള്‍ ഇവയാണ്:
ആഫ്രിക്കന്‍ രാജ്യങ്ങള്‍
1.അംഗോള
2.കെനിയ
3.മഡഗാസ്കര്‍
4.മൗറീഷ്യസ്
5.റവാണ്ട
6.സെനഗല്‍
ഏഷ്യ
7.ഭൂട്ടാന്‍
8.ഇറാന്‍
9.കസാഖ്സ്ഥാന്‍
10.മകാവ്
11.മലേഷ്യ
12.നേപ്പാള്‍
13.ഫിലിപ്പൈന്‍സ്
14.തായ് ലാന്‍റ്
ഓഷ്യാനിയ (പസഫിക് ഐലന്‍റ്സ്)
15.കുക് ഐലന്‍റ്സ്
16.ഫിജി
17.കിരിബറ്റി
18.മൈക്രോനേസിയ
19.നിയൂ
20.വനോതു
കരീബിയന്‍
21.ബാര്‍ബഡോസ്
22.ഡൊമിനിക
23.ഗ്രെനെഡ
24.ഹെയ് തി
25.ജമൈക
26.മൊന്‍സെറാറ്റ്
27.സെന്‍റ് കിറ്റ്സ് ആന്‍റ് നെവിസ്
28.സെന്‍റ് വിന്‍സന്‍റ് ആന്‍റ് ദി ഗ്രെനാഡിന്‍സ്
29.ട്രിനിഡാഡ് ആന്‍റ് ടൊബാഗോ
30.ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍റ്
വിസയില്ലാതെ സന്ദര്‍ശിക്കാം എന്ന് പറഞ്ഞാലും ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് തായ്ലാന്‍റ് സന്ദര്‍ശിക്കണമെങ്കില്‍ അവിടേക്ക് എത്തുന്ന ദിവസത്തിന് മൂന്ന് ദിവസം മുന്‍പേ തായ്ലാന്‍റ് ഡിജിറ്റല്‍ അറൈവല്‍ കാര്‍ഡ് (ടിഡിഎസി)എടുക്കേണ്ടതുണ്ട്. ഇതുപോലെ ചില രാജ്യങ്ങള്‍ക്ക് വിസ ആവശ്യമില്ലെങ്കിലും ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്.
ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ, കരീബിയന്‍ പ്രദേശങ്ങളില്‍ ഉള്ള , വിസയെ ആവശ്യമില്ലാത്ത 29 രാജ്യങ്ങള്‍ ഇവയാണ്:
ആഫ്രിക്ക
31.ബുറുണ്ടി
32.കേപ് വെര്‍ഡെ ഐലന്‍റ്സ്
33.ജിബൂട്ടി
34.എത്യോപ്യ
35.ഗിനി ബിസ്സോ
36.മൊസാമ്ബിക്
37.നമീബിയ
38.സിയറ ലിയോണ്‍
39.സൊമാലിയ
40.ടാന്‍സാനിയ
41.സിംബാബ് വേ
42.സീ ഷെല്‍സ്
43. കൊമോറൊ ഐലന്‍റ്
എഷ്യ
44.കമ്ബോഡിയ
45.ഇന്തോനേഷ്യ
46.ജോര്‍ദാന്‍
47.ലാവോസ്
48.മാലിദ്വീപ്
49.മംഗോളിയ
50.മ്യാന്‍മര്‍
51.ഖത്തര്‍
52.ശ്രീലങ്ക
ഓഷ്യാനിയ (പസഫിക് ഐലന്‍റ്സ്)
53.മാര്‍ഷല്‍ ഐലന്‍റ്സ്
54.പലോ ഐലന്‍റ്സ്
55.സമോവ
56.ടിമോര്‍ ലെസ്റ്റെ
57.ടുവാളു
തെക്കന്‍ അമേരിക്ക
58.ബൊളീവിയ
കരീബിയ
59.സെന്‍റ് ലൂസിയ
നിങ്ങളുടെ പാസ്പോര്‍ട്ട് വെറുമൊരു യാത്ര രേഖ മാത്രമല്ലെന്നും അത് നിങ്ങളുടെ രാജ്യത്തിന്റെ നയതന്ത്രകരുത്തിന്റെയും അന്താരാഷ്‌ട്ര ബന്ധങ്ങളുടെയും തെളിവാണെന്ന് പാസ്പോര്‍ട്ട് റാങ്ക് കണക്കാക്കുന്ന ഹെന്‍ലിയുടെ സിഇഒ ഡോ. ജുവെര്‍ഗ് സ്റ്റെഫന്‍ പറയുന്നു.
Usamalayalee
ARSHA VIJAYAN