Wednesday, October 7, 2026
Home Indiaഇന്ത്യയും യു എ ഇയും വ്യാപാര- നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തും.

ഇന്ത്യയും യു എ ഇയും വ്യാപാര- നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തും.

Sanghamam

by News Desk
0 comments

അബുദാബി: ഉന്നതതല സംയുക്ത നിക്ഷേപ ടാസ്‌ക് ഫോഴ്സ് യോഗത്തില്‍ ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാര- നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ധാരണ.

ഇന്ത്യന്‍ വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയലും അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഷെയ്ഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനും യോഗത്തില്‍ പങ്കെടുത്തു. 

ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണെന്ന് യോഗത്തിനുശേഷം നടത്തിയ പ്രസ്താവനയില്‍ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

ഇന്ത്യയുടെ മികച്ച വാണിജ്യ പങ്കാളിയാണ് യു എ ഇ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളിലെയും നിക്ഷേപകര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും ജോയിന്റ് ടാസ്‌ക് ഫോഴ്സ് ചര്‍ച്ച ചെയ്തു.

Sanghamam

You may also like

Leave a Comment