Home India‘ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ ആരംഭിക്കും; അതിർത്തി സാഹചര്യം സമാധാനപരം’; പ്രധാനമന്ത്രി.

‘ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ ആരംഭിക്കും; അതിർത്തി സാഹചര്യം സമാധാനപരം’; പ്രധാനമന്ത്രി.

Arsha Vijayan

by admin
0 comments

ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ഉടൻ ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തിയിലെ നിലവിലെ സാഹചര്യം സമാധാനപരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൈലാസ് മനസരോവർ യാത്ര പുനരാരംഭിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടി യുടെ സംഘടനത്തിനു ചൈനയെ മോദി അഭിനന്ദിക്കുകയും ചെയ്തു. അതേസമയം നരേന്ദ്രമോദി- ഷി ജിൻപിങ് കൂടിക്കാഴ്ച ആരംഭിച്ചു.

ഇന്ത്യാ-ചൈനാ ബന്ധം ഊഷ്മളമാക്കിയാണ് കൂടിക്കാഴ്ച നടക്കുന്നത്. ടിയാൻജിനിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ് 55 മിനിറ്റ് നീണ്ടു നിന്നു. അതിർത്തി സംഘർഷം, വാണിജ്യ സഹകരണം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്. ടിയാൻജിനിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. ദ്വിദിന സന്ദർശനത്തിനായാണ് മോദി ചൈനയിൽ എത്തിയത്.

ഗാൽവൻ സംഘർഷത്തിന് ശേഷം നടക്കുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ ചൈന സന്ദർശനമാണിത്. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടി വളരെ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം നികുതി വിഷയത്തിൽ വഷളായിരിക്കുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ ഈ സന്ദർശനത്തെ വളരെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. മോദിയുടെ ജപ്പാൻ സന്ദർശനത്തിന് പിന്നാലെയാണ് ചൈന സന്ദർശനം.

Arsha Vijayan

usamalayalee.com

You may also like

Leave a Comment