Friday, November 13, 2026
Home Americaട്രംപ് ഭരണകൂടത്തിന് നിർണായകം; അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

ട്രംപ് ഭരണകൂടത്തിന് നിർണായകം; അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

ട്രംപ് ഭരണകൂടത്തിന് നിർണായകം; അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

by News Desk
0 comments

വാഷിങ്‌ടൺ: അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 21 കോടി വോട്ടർമാർ വിധിയെഴുതുന്ന വോട്ടെടുപ്പിന്റെ ഫലം ട്രംപ് ഭരണകൂടത്തിന് നിർണായകമാണ്. ചൊവ്വാഴ്ച വൈകിട്ട്‌ ഇന്ത്യൻ സമയം 4.30ന്‌ ആരംഭിക്കുന്ന വോട്ടെടുപ്പ്‌ ബുധൻ രാവിലെ 11.30യോടുകൂടിയാണ് അവസാനിക്കുക.

നിലവിൽ രാജ്യത്ത് കൊണ്ടുവന്ന നയങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദേശീയ സർവേകളിൽ ഡെമോക്രാറ്റുകൾ 51.5 ശതമാനം പിന്തുണയുമായി ബഹുദൂരം മുന്നിലാണ്. റിപ്പബ്ലിക്കൻമാർക്ക് 43.1 ശതമാനം പിന്തുണ മാത്രമാണുള്ളത്. തപാൽ വോട്ടെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. ആകെ രജിസ്റ്റർ ചെയ്ത 21 കോടി വോട്ടർമാരിൽ 5.3 കോടിയിലധികം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി. ഇതിൽ 2.9 കോടി പേർ നേരിട്ടും 2.3 കോടി പേർ തപാൽ ബാലറ്റിലൂടെയുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. തപാൽ വോട്ടുകൾ തടയാൻ ട്രംപ് നടത്തിയ നീക്കങ്ങൾ യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു.

Subscribe to the Newsletter

Get our latest news, ideas, and handpicked updates delivered straight to your inbox.

We don’t spam! Read our privacy policy for more info.

You may also like

Leave a Comment