Home Americaഎക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ ഒക്ടോബർ 15-നു

എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ ഒക്ടോബർ 15-നു

by admin
0 comments

ജീമോൻ  റാന്നി

ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ  നടത്തപ്പെടുന്ന ഈവർഷത്തെ ഫെല്ലോഷിപ്പ് ഡിന്നർ ഒക്ടോബർ മാസം 15-നു വൈകുന്നേരം 6-മണിക്ക് ഓൾഡ് ബെത്‌പേജിലുള്ള സെൻറ്. മേരിസ് സീറോ മലബാർ കാത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

മലയാളി ക്രിസ്ത്യൻ സമൂഹത്തിലെ ആദ്യകാല പ്രവാസികളും എക്യൂമെനിക്കൽ കൂട്ടായ്‌മയുടെ മുൻ നേതാക്കളുമൊന്നിച്ചുള്ള ഈ കൂടിവരവ് ഏറ്റവും അവിസ്മരണീയമാക്കുന്നതിനു തോമസ് ജേക്കബ് കൺവീനറായിട്ടുള്ള സമിതിയിൽ  റവ. ഷാജി കൊച്ചുമ്മനോടൊപ്പം  ഫാ. ജോൺ തോമസ്റോയ് സി. തോമസ്ഡോൺ തോമസ്ഗീവർഗീസ് മാത്യൂസ്മാത്തുക്കുട്ടി ഈശോതോമസ് വർഗീസ്ജോൺ താമരവേലിൽഷേർളി പ്രകാശ്കളത്തിൽ വർഗീസ്  എന്നിവർ പ്രവർത്തിക്കുന്നു.

ഈ പ്രോഗ്രാമിൽ നിന്നും ലഭിക്കുന്നതിൽ ഒരു വിഹിതം എക്യൂമെനിക്കൽ ഫെഡറേഷൻറെ പ്രധാന  ജീവകാരുണ്യ പ്രവർത്തനമായ “വീടില്ലാത്തവർക്ക് ഒരു വീട്” എന്ന പദ്ധതിക്കായി നീക്കി വയ്ക്കുന്നതായിരിക്കുമെന്ന് എക്യൂമെനിക്കൽ ഫെഡറേഷൻ  പ്രസിഡൻറ് റവ. ഷാജി കൊച്ചുമ്മൻ അറിയിച്ചു.
 

വാർത്ത അയച്ചുതന്നത്: ഷാജി തോമസ് ജേക്കബ്  

You may also like

Leave a Comment