Home Americaമസ്‌കിനെ നശിപ്പിക്കില്ല, അയാൾ ഇവിടെ വേണം’; കമ്പനികൾക്കുള്ള സഹായം വെട്ടിക്കുറയ്ക്കില്ലെന്ന് ട്രംപ്

മസ്‌കിനെ നശിപ്പിക്കില്ല, അയാൾ ഇവിടെ വേണം’; കമ്പനികൾക്കുള്ള സഹായം വെട്ടിക്കുറയ്ക്കില്ലെന്ന് ട്രംപ്

by admin
0 comments

വാഷിങ്ടണ്‍: അമേരിക്കയിലെ ഇലോണ്‍ മസ്‌കിന്റെ കമ്പനികളെ നശിപ്പിക്കുമെന്ന് താന്‍ പ്രഖ്യാപിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്കുള്ള ഫെഡറല്‍ സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന വാദങ്ങള്‍ ട്രംപ് നിഷേധിച്ചു. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.

മസ്‌കിന്റെ കമ്പനികള്‍ കൂടുതല്‍ അഭിവൃദ്ധിപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നതായും മസ്‌കിനെ അമേരിക്കയില്‍ ആവശ്യമുണ്ടെന്നും ട്രംപ് പറഞ്ഞു. ടെസ്​ല,സ്‌പേസ്എക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകും വിധത്തിലുള്ള ക്ലീന്‍ എനര്‍ജിക്കുള്ള പിന്തുണ ട്രംപ് നിര്‍ത്തലാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ട്രംപിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

‘യു.എസ്. ഗവണ്‍മെന്റില്‍നിന്ന് മസ്‌കിന് ലഭിക്കുന്ന വലിയ തോതിലുള്ള സബ്സിഡികള്‍ ഭാഗികമായോ മുഴുവനായോ എടുത്തുകളഞ്ഞുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ കമ്പനികളെ നശിപ്പിക്കുമെന്ന് എല്ലാവരും പറയുന്നു. ഇത് ശരിയല്ല. മസ്‌കിന്റെ ബിസിനസുകളും നമ്മുടെ രാജ്യത്തെ എല്ലാ ബിസിനസുകളും പൂര്‍വാധികം അഭിവൃദ്ധിപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ എത്ര പുരോഗതി പ്രാപിക്കുന്നുവോ അത്രകണ്ട് യുഎസും വളരുന്നു. അത് എല്ലാവര്‍ക്കും നല്ലതാണ്’, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.മസ്‌കിന്റെ കമ്പനികള്‍ക്കുള്ള സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്ന് അടുത്തിടെ ട്രംപ് ഭീഷണിമുഴക്കിയിരുന്നു. ഇതിനു പിന്നാലെ, ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ നഷ്ടപ്പെടുന്നതുമൂലം കമ്പനിക്ക് ഏതാനും മാസങ്ങള്‍ കുറച്ച് പ്രയാസം നേരിടേണ്ടിവന്നേക്കുമെന്ന് മസ്‌ക് നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

http://usamalayalee.com

USA MALAYALEE 

ARSHA VIJAYAN 

You may also like

Leave a Comment