1959-ൽ ദശരഥ് മാഞ്ചിയെന്ന ദരിദ്രനായ ഒരു മനുഷ്യന്റെ ഭാര്യ ഫാൽഗുനി ദേവി മലയിടുക്കിൽ നിന്ന് വീണ് പരിക്കേറ്റു.
ഗെഹ്‌ലോർ കുന്നുകൾ കാരണം ഗ്രാമവാസികൾക്ക് ചികിത്സയ്‌ക്കോ മറ്റ് അത്യാവശ്യ കാര്യങ്ങൾക്കോ ടൗണിലേക്ക് എത്തണമെങ്കിൽ 70 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണമായിരുന്നു.
ആശുപത്രിയിൽ കൃത്യസമയത്ത് എത്തിക്കാൻ കഴിയാത്തതുകൊണ്ട് അവർ മരണപ്പെട്ടു. ആ വേദനയിൽ നിന്നാണ് മാഞ്ചി ആ ഉറച്ച തീരുമാനമെടുത്തത്.
“ഇനിയൊരു മനുഷ്യനും ഈ മല കാരണം വഴിയിൽ മരിച്ചു വീഴരുത്.”
1960-ൽ തന്റെ കയ്യിലുള്ള ചെറിയ ആയുധങ്ങളുമായി മാഞ്ചി ആ കൂറ്റൻ മല തുരക്കാൻ തുടങ്ങി. ഗ്രാമവാസികൾ അദ്ദേഹത്തെ ഭ്രാന്തൻ എന്ന് വിളിച്ച് പരിഹസിച്ചു. എന്നാൽ മാഞ്ചി ഒട്ടും തളർന്നില്ല.
ദീർഘമായ 22 വർഷങ്ങൾ. 360 അടി നീളവും 30 അടി വീതിയുമുള്ള പാത അദ്ദേഹം ഒറ്റയ്ക്ക് വെട്ടിത്തെളിച്ചു. ഈ പാത വന്നതോടെ ഗെഹ്‌ലോറിൽ നിന്ന് വസീർഗഞ്ചിലേക്കുള്ള ദൂരം 70 കിലോമീറ്ററിൽ നിന്ന് വെറും 15 കിലോമീറ്ററായി കുറഞ്ഞു.
ഗവൺമെന്റ് സംവിധാനങ്ങൾ സഹായിക്കാൻ ഇല്ലാതിരുന്നിട്ടും തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്തിരിയാതിരുന്നത് അദേഹത്തിന്റെ നിശ്ചയദാർഢ്യമാണ്. സ്വന്തം ഭാര്യയെ നഷ്ടപ്പെട്ട മാഞ്ചി, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനാണ് തന്റെ ആയുസ്സ് മുഴുവൻ ചിലവഴിച്ചത്.
”മലയേക്കാൾ വലുതല്ല മനുഷ്യന്റെ ഇച്ഛാശക്തി” – ദശരഥ് മാഞ്ചി
അദ്ദേഹം 2007-ൽ അന്തരിച്ചു. ആ മലയിടുക്കിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യനും മാഞ്ചിയുടെ അസാമാന്യമായ കരുത്തിനെ ഓർക്കുന്നു. ലോകത്തിന് അദ്ദേഹം എന്നും ‘Mountain Man’ ആണ്.

Article : ദശരഥ് മാഞ്ചി : The ‘Mountain Man’
സ്വന്തം ലേഖകൻ