Home Keralaഡോ. അസ്നക്കും, നിഖിലിനും വിവാഹ മംഗളാശംസകൾ… ❤️❤️❤️ | Haris Arabi

ഡോ. അസ്നക്കും, നിഖിലിനും വിവാഹ മംഗളാശംസകൾ… ❤️❤️❤️ | Haris Arabi

by admin
0 comments

ഈ വിവാഹ ഫോട്ടോയിൽ ഉള്ള സുന്ദരിയായ പെൺകുട്ടിയെ നിങ്ങൾക്ക് ഒരുപക്ഷെ പരിചയം കാണില്ല. ഷാഫി പറമ്പിൽ എംപി യും സണ്ണി ജോസഫ് എംഎൽഎ യും കൂടെ ഉള്ളത് കൊണ്ട് ഒരു കോൺഗ്രസ്‌ കുടുംബത്തിലെ വിവാഹം ആണെന്ന് മനസ്സിലായി കാണും. അതെ, ഇത് ജീവന്റെ വിലയറിഞ്ഞ ഒരു കുഞ്ഞുമോളുടെ ജീവിതത്തിലെ മനോഹരമായ ഒരു ഏടാണ്. അതിജീവനത്തിന്റെ നേർ ചിത്രമാണ്.

അവളുടെ പേര് ഡോ. അസ്ന എന്നാണ്. കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശി നാണു എന്ന പാവപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകന്റെ മകൾ ആണ് അസ്ന. 2000 സെപ്‌റ്റംബർ 27ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് RSS തീവ്രവാദികൾ എറിഞ്ഞ ബോംബ് പതിച്ചത് അസ്ന എന്ന കുഞ്ഞു മോളുടെ കാലിൽ ആയിരുന്നു. ഒന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു അസ്ന. അവളുടെ കാല് തകർന്നു…

പാവപ്പെട്ട അ കുടുംബത്തെ കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മറ്റി ഏറ്റെടുത്തു. കെ സുധാകരൻ നേതൃത്വം നൽകി കണ്ണൂരിലെ പാർട്ടി പ്രവർത്തകർ ആ കുടുംബത്തിനു വേണ്ടി പ്രതികാരത്തിനായി ഇറങ്ങി.
എന്താണ് പ്രതികാരം?
തിരിച്ചുള്ള കൊല?
RSS നേതാക്കളുടെ വീട് ആക്രമണം?
RSS പ്രവർത്തകരുടെ മക്കളുടെ കാൽ ബോംബ് എറിഞ്ഞു തകർക്കൽ?
ഇതൊന്നും ആയിരുന്നില്ല ആ പ്രതികാരം.
അസ്‌നയെ തലശേരിയിലും പിന്നീട് കൊച്ചിയിലും മൂന്നു മാസത്തോളം ചികിത്സിച്ചു.ആ കുഞ്ഞു കാൽ നിശ്ശേഷം തകർന്നു പോയിരുന്നു. കണ്ണൂർ ഡിസിസി അവൾക്ക് ചികിത്സ സഹായം നൽകി. അച്ഛൻ നാണുവിന് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സഹായം നൽകി.

അസ്നയുടെ വീട്ടിൽ പോയി അസ്നയെ അറിയാമോ എന്ന് പാട്ടു പാടി നൃത്തം ചെയ്യാൻ സംസ്ഥാനമെമ്പാട് നിന്നും പ്രവർത്തകരെ എത്തിച്ചില്ല.. രാജീവ്‌ ഗാന്ധി സ്കൂളിൽ ചേർത്തു…
അവളെ പഠിപ്പിച്ചു. നല്ല ജീവിതം അവൾക്ക് നൽകി, അവളുടെ കുടുംബത്തെ സംരക്ഷിച്ചു..
മകളെ കിലോമിറ്ററുകള്‍ അപ്പുറത്തുള്ള സ്കൂളില്‍ എത്തിക്കാന്‍ അച്ഛന്‍ നാണുവിന് തന്റെ ചായക്കട നിര്‍ത്തേണ്ടി വന്നു. ഡിസിസിയുടെ നേതൃത്വത്തിൽ കുടുംബത്തിന് വീട് നിർമിച്ചു നൽകി.
അസ്ന കൃത്രിമ കാലിൽ നടക്കാൻ തുടങ്ങി. അവൾക്ക് ഓരോ ഘട്ടത്തിലും ആവശ്യമായ സമയത്ത് പാർട്ടി കൂടെ നിന്നു. അനാവശ്യമായി അവരുടെ വീട്ടിൽ പോയി നാടകം നടത്തിയില്ല.
എസ്‌എസ്‌എൽസിക്കും പ്ലസ്‌ടുവിനും മികച്ച വിജയം നേടി. പ്ലസ് ടുവിന് 86% മാർക്കുണ്ടായിരുന്നു.
തനിക്ക് ഒരു ഡോക്ടർ ആവണം, പാവപ്പെട്ട ആളുകൾക്ക് സഹായം ആവണം… അവരുടെ ജനകീയ ഡോക്ടർ ആവണം എന്നായിരുന്നു അവളുടെ ചെറിയ ആഗ്രഹം.പാർട്ടി കട്ടക്ക് കൂടെ നിന്നു.

മെഡിക്കൽ കോളേജിൽ അവൾക്ക് അഡ്മിഷൻ കിട്ടി. പാർട്ടിയും നാടും നാട്ടുകാരും പ്രിയപ്പെട്ടവരും അസ്നയ്ക്കൊപ്പം നിന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചപ്പോള്‍ അസ്‌നയ്‌ക്ക് മൂന്നാം നിലയിലെ ക്ലാസ് മുറിയിലേക്കു നടന്നു കയറുന്നതു ബുദ്ധിമുട്ടായി. കൂടുതൽ വിദ്യാർഥികളുള്ളതിനാൽ ക്ലാസ് മുറി മാറ്റാനും കഴിയാത്ത അവസ്‌ഥയായിരുന്നു. ഇക്കാര്യം അന്നത്തെ കെഎസ്‌യു നേതാവ് റോബർട്ട് വെള്ളാംപള്ളി, ടി.സിദ്ദീഖ് മുഖേന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഇതോടെ അസ്‌നയ്‌ക്ക് ക്ലാസിലെത്താൻ വേണ്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ 36 ലക്ഷം രൂപ ചെലവിട്ടു ലിഫ്‌റ്റ് നിർമിക്കാന്‍ ഉമ്മൻചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചു…

കൊലയാളികൾക്ക് മൊബൈൽ സൗകര്യം ഉള്ള ജയിൽ ഒരുക്കുന്ന ഭരണകൂടത്തിന്റെ കരുതൽ അല്ല…
ഇരക്ക് വേണ്ടിയുള്ള കരുതൽ..
അവൾ മിടുക്കിയായി പഠിച്ചു..
ജയിച്ചു..
ആശുപത്രിക്കിടക്കയിൽ മാസങ്ങൾ കിടന്ന ആ ആറുവയസുകാരി 19 കൊല്ലം കഴിഞ്ഞു സ്വന്തം നാട്ടിൽ മടങ്ങിയെത്തിയത് മെഡിക്കൽ ഡോക്ടറായി…
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അവൾക്ക് അവളുടെ നാട്ടിൽ സർക്കാർ ഡോക്ടർ ആയി നിയമനം നൽകി..
പാർട്ടി നൽകിയ കരുതൽ..
നാടിന് അഭിമാനമായി
കുടുംബത്തിന് അഭിമാനം ആയി അവൾ..
ഇന്ന് അവൾ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
അസ്ന വിവാഹിതയായി..
ഷാർജയിൽ എഞ്ചിനീയർ ആയ നിഖിൽ ആണ് വരൻ..
കോൺഗ്രസ്‌ ആ കുഞ്ഞു മോളുടെ ജീവിതം മാത്രമല്ല തിരിച്ചു പിടിച്ചത്, ഒരു ബോംബ് സംസ്കാരത്തെ കൂടിയാണ് ഒരു ചെറു പുകചുരുൾ ഇല്ലാതെ തിരുത്തിയത്.
അസ്നയെ ബോംബ് എറിഞ്ഞ RSS തീവ്രവാദി അശോകൻ ഇപ്പോൾ സിപിഎം ഏരിയ കമ്മറ്റി ഓഫിസിൽ ഇരുന്നു സഖാക്കൾക്ക് ക്ലാസ് എടുക്കുന്നുണ്ടാകും. അന്നത്തെ സംഘി തീവ്രവാദി ഇപ്പോഴത്തെ കമ്മി തീവ്രവാദിയാണ്. വളരെ യൂഷ്വൽ ആയ ഒരു ഓവർ നൈറ്റ് പോർട്ടിങ്..
അവളെ കോൺഗ്രസ്‌ ഡോക്ടർ ആക്കിയപ്പോൾ RSS തീവ്രവാദിയെ സിപിഎം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആക്കി.
രണ്ടു പാർട്ടികൾ..
രണ്ടു സംസ്ക്കാരങ്ങൾ..

ഡോ. അസ്നക്കും, നിഖിലിനും വിവാഹ മംഗളാശംസകൾ… ❤️❤️❤️

Haris Arabi

Refference : https://www.facebook.com/photo/?fbid=10214164012370160&set=a.3439124592741

 

 

You may also like

Leave a Comment