Friday, November 13, 2026
Home Breaking Newsപ്രതിഷേധത്തിൽ പങ്കെടുത്തതിന് നിരുപാധികം മാപ്പ് പറയണം; നടൻ ഇമ്രാൻ ഖാനെതിരെ ബോംബെ ഹൈക്കോടതി

പ്രതിഷേധത്തിൽ പങ്കെടുത്തതിന് നിരുപാധികം മാപ്പ് പറയണം; നടൻ ഇമ്രാൻ ഖാനെതിരെ ബോംബെ ഹൈക്കോടതി

വിദേശികളുടെ രജിസ്ട്രേഷൻ ചുമതലയുള്ള ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) പുറപ്പെടുവിച്ച നോട്ടീസിന്മേലുള്ള ഇടക്കാല സ്റ്റേ കോടതി നീട്ടി

by News Desk
0 comments

മുംബൈ: കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് നടൻ ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതി. കഴിഞ്ഞ മാസം മുംബൈയിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് മുംബൈ പൊലീസ് ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.

വിദേശികളുടെ രജിസ്ട്രേഷൻ ചുമതലയുള്ള ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) പുറപ്പെടുവിച്ച നോട്ടീസിന്മേലുള്ള ഇടക്കാല സ്റ്റേ കോടതി നീട്ടി. എന്നാൽ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിക്കരുതെന്ന് നടന് കർശന മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിന്റെ സംഘാടകരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇമ്രാൻ ഖാൻ കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാമെന്നും ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

എന്നാൽ സത്യവാങ്മൂലം മാത്രം മതിയാകില്ലെന്ന് നിരീക്ഷിച്ച കോടതി, പ്രതിഷേധത്തിൽ പങ്കെടുത്തതിൽ നിരുപാധികം മാപ്പ് പറയണമെന്ന് നിർദേശിച്ചു. ഇതുസംബന്ധിച്ച മാപ്പപേക്ഷ സമർപ്പിക്കാനും നടനോട് കോടതി ആവശ്യപ്പെട്ടു.

 

Subscribe to the Newsletter

Get our latest news, ideas, and handpicked updates delivered straight to your inbox.

We don’t spam! Read our privacy policy for more info.

You may also like

Leave a Comment