Friday, November 13, 2026
Home Breaking Newsപിണറായിയുടെ കാലത്ത് ജിഎൻഎ വഴി വൈദ്യുതി വാങ്ങി, ഹിമാചലിൽ നിന്ന് വാങ്ങുമ്പോള്‍ അധിക‌ ബാധ്യത: മുഖ്യമന്ത്രി

പിണറായിയുടെ കാലത്ത് ജിഎൻഎ വഴി വൈദ്യുതി വാങ്ങി, ഹിമാചലിൽ നിന്ന് വാങ്ങുമ്പോള്‍ അധിക‌ ബാധ്യത: മുഖ്യമന്ത്രി

മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

by News Desk
0 comments

തിരുവനന്തപുരം: ജിഎന്‍എ വഴി വൈദ്യുതി വാങ്ങുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ഹിമാചലിൽ നിന്ന് വാങ്ങുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന 2232 കോടിയുടെ അധിക ബാധ്യത ഒഴിവാക്കാനാണ് സ്വകാര്യ കമ്പനിയായ ജിഎന്‍എ വഴി വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി. മുന്‍പ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതേ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങിന് സാധ്യതയുണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സർക്കാർ വേ​ഗത്തിലാക്കിയത്.

സർക്കാർ‌ അറിയാതെ ബാറുകൾ അനുവദിച്ചത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ മദ്യ നയം ഉടൻ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, പിഎസ്‍സി വിഷയത്തിൽ സമരം ചെയ്യുന്നവരെ കുറിച്ചുള്ള ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി. എൽപിഎസ്ടി സമരം ചെയ്യുന്നവരുമായി 8തവണ ചർച്ച നടത്തി. എന്നാൽ വിജയിച്ചില്ല. സമരസമിതി നേതാവ് മുടിമുറിക്കുന്നത് കണ്ടപ്പോൾ കണ്ണുനിറഞ്ഞെന്നും സതീശൻ പ്രതികരിച്ചു. പീക്ക് ഹവറുകളില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ലഭിക്കുന്നത് ജി.എന്‍.എ വഴിയാണ്. ജിഎന്‍എ വഴി വാങ്ങുമ്പോള്‍ 2.6 രൂപയുടെ മാത്രം അധിക ബാധ്യതയാണ് വരുന്നത്, എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കരാര്‍ വഴിയാണെങ്കില്‍ അത് 8.5 രൂപ അധിക ബാധ്യതയാകും. ഇതില്‍ കുറവ് ചെലവ് വരുന്നത് ജിഎന്‍.എ തന്നെയാണ്. 8 രൂപയ്ക്ക് ലഭിക്കുന്ന വൈദ്യുതി വാങ്ങാതെ 14 രൂപയുടെ വൈദ്യുതി വാങ്ങിയാല്‍ അത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

Subscribe to the Newsletter

Get our latest news, ideas, and handpicked updates delivered straight to your inbox.

We don’t spam! Read our privacy policy for more info.

You may also like

Leave a Comment