കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ അഡീഷണൽ ജഡ്ജിക്കെതിരെ പുതിയ വകുപ്പ് കൂടി ചുമത്തി. ജയബാലകൃഷ്ണന്റെ മകളുടെ പരാതിയിലാണ് 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ വകുപ്പ് ചുമത്തിയത്. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനുള്ള വകുപ്പാണ് ചുമത്തിയത്. ജഡ്ജിക്കെതിരെ പ്രത്യേകം കേസെടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടതെങ്കിലും നിലവിലുള്ള എഫ്ഐആറിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുള്ള ബിഎൻസ് 238 കൂടി ചേർക്കുകയായിരുന്നു. 17 കാരൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. കോടതിയിൽ പ്രോസിക്യൂഷനും ജയബാലകൃഷ്ണൻ്റെ കുടുംബവും തമ്മിൽ വാദപ്രതിവാദങ്ങളുണ്ടായി. ജയബാലകൃഷ്ണന്റെ കുടുംബം അന്വേഷണത്തിന് തടസ്സം നിൽക്കുന്നതായി പ്രോസിക്യൂഷനും അടിസ്ഥാന രേഖകൾ പോലും തരാതെ പ്രോസിക്യൂഷൻ നിസ്സഹകരണം നടത്തുന്നതായി ജയബാലകൃഷ്ണന്റെ കുടുംബവും ആരോപിച്ചു. പ്രോസിക്യൂഷൻ അഭിഭാഷക ഏഴുവർഷമായി കോടതിയിൽ ഉണ്ടെന്നും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പ്രത്യേകമായി നൽകണമെന്നും കോടതി നിർദ്ദേശിച്ചു. തുടർന്ന് വാദം അടച്ചിട്ട മുറിയിലേക്ക് കോടതി മാറ്റി.
ചേരാനല്ലൂർ ബെൻസ് അപകടം; കുടുംബത്തിൻ്റെ പരാതി, അഡീഷണൽ ജഡ്ജിക്കെതിരെ പുതിയ വകുപ്പ് കൂടി ചുമത്തി
ചേരാനല്ലൂർ ബെൻസ് അപകടത്തിൽ കുടുംബത്തിൻ്റെ പരാതിയിൽ അഡീഷണൽ ജഡ്ജിക്കെതിരെ പുതിയ വകുപ്പ് കൂടി ചുമത്തി
41