ടെക്‌സസില്‍ കാര്‍ അപകടം: ഇന്ത്യന്‍ കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു

Date:

ടെക്‌സസില്‍ കാര്‍ അപകടം: ഇന്ത്യന്‍ കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സാസിലുണ്ടായ കാര്‍ അപകടത്തില്‍ ഇന്ത്യന്‍ കുടുംബത്തിലെ മൂന്ന് പേര്‍ അടക്കം 5 പേര്‍ കൊല്ലപ്പെട്ടു. ലിയാന്‍ഡറിലെ താമസക്കാരായ അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), അവരുടെ 17 വയസ്സുള്ള മകള്‍ ആന്‍ഡ്രില്‍ അരവിന്ദ് എന്നിവര്‍ സഞ്ചരിച്ചകാറാണ് ബുധനാഴ്ച പുലര്‍ച്ചെ 5.45 ഓടെ ലാംപാസ് കൗണ്ടിക്ക് സമീപം അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ 5 പേര്‍ അപകടത്തില്‍ മരിച്ചു.
ദുരന്തത്തിനിരയായ ഇന്ത്യന്‍ കുടുംബത്തിലെ 14 വയസ്സുള്ള മകന്‍ അഡ്രിയാന്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. അവന്‍ ഇവരോടൊപ്പം കാറില്‍ ഉണ്ടായിരുന്നില്ല. ആ കുട്ടിക്കു വേണ്ടി ഗോ ഫണ്ട് മി വഴി ഫണ്ട് ശേഖരിക്കുന്നുണ്ട്.

അരവിന്ദും ഭാര്യയും മകളെ നോര്‍ത്ത് ടെക്സാസിലെ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. 17 വയസ്സുള്ള മകള്‍ ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടിയ ശേഷം ഡാളസ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ കോഴ്‌സിനു ചേരാന്‍ പോവുകയായിരുന്നു.

26 വര്‍ഷത്തിനിടെ ഞാന്‍ കണ്ട ഏറ്റവും മോശമായ അപകടങ്ങളിലൊന്നാണിത്, നാശനഷ്ടങ്ങളുടെ വ്യാപ്തിയും മരിച്ചവരുടെ എണ്ണവും വച്ചു നോക്കുമ്പോള്‍ വലിയ അപകടമാണ്. ”പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

വാഹനം അമിത വേഗത്തിലായിരുന്നു എന്നും അപകടത്തില്‍പ്പെട്ട ഉടന്‍ വാഹനത്തിന് തീ പിടിച്ചെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ആന്‍ഡ്രിലിന്റെ അപകട മരണത്തില്‍ അവള്‍ പഠിച്ചിരുന്ന റൂസ് ഹൈസ്‌കൂള്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.(കടപ്പാട്, സംഗമം)

3 members of Indian-origin family, 2 others killed in car accident in Texas

IN a tragic incident, three members of an Indian-origin family and two others died in a car accident in the US state of Texas.

The deceased, identified as Arvind Mani (45), his wife Pradeepa Arvind (40) and their 17-year-old daughter Andril Arvind, were from Leander.

The accident occurred on Wednesday near Lampasas County in Texas after Arvind Mani-driven car collided with another car.

The family’s only surviving immediate kin, 14-year-old son Adiryan, was not in the vehicle with them.

Mani and his wife were driving their daughter to college in North Texas and had left their son behind because he started school that day.

Andril graduated from Rouse High School and was going to attend the University of Dallas, where she planned to study computer science.

According to the Texas Department of Public Safety, a 2004 Cadillac CTS driven by 31-year-old Jacinto Gudino Duran, of Copperas Cove, was heading southbound on US Route 281. At the same time, a 2024 Kia Telluride, operated by Mani, was heading northbound.

Evidence at the scene showed the right rear tyre of the Cadillac had a blowout, crash investigators were quoted as saying by FOX10TV.com.

The Texas Department of Public Safety said the blowout caused the driver of the Cadillac to lose control and cross over to the northbound lane into the Kia’s path.

According to witnesses, the vehicle had passed them at a high speed before the collision took place.

“It is one of the worst crashes I have seen in 26 years because of the magnitude of the damage and amount of people lost,” said Texas Department of Public Safety Trooper Bryan Washko.

Total five casualties, including Jacinto Gudino Duran and 23-year-old Cadillac passenger named Yosilu Gasman Martinez-Lopez of Copperas Cove, were reported in the car crash.

All five people in both vehicles were pronounced dead at the accident scene.

 

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...