Friday, November 13, 2026
Home English SectionEntertainmentസ്നേഹം ഒരു ബന്ധത്തെ ഒന്നിപ്പിക്കുന്നു, വിശ്വാസം ആ ബന്ധത്തെ ശക്തമാക്കുന്നു; ആലിയയുമായുള്ള ബന്ധത്തെ കുറിച്ച് രൺബീർ കപൂർ

സ്നേഹം ഒരു ബന്ധത്തെ ഒന്നിപ്പിക്കുന്നു, വിശ്വാസം ആ ബന്ധത്തെ ശക്തമാക്കുന്നു; ആലിയയുമായുള്ള ബന്ധത്തെ കുറിച്ച് രൺബീർ കപൂർ

തന്റെ പുതിയ ചിത്രമായ 'രാമായണം പാർട്ട് 1'ന്റെ പ്രൊമോഷന്റെ ഭാഗമായി 'കോൻ ബനേഗാ ക്രോർപതി 18' ദീപാവലി സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് രണ്‍വീർ വിഷയത്തെ കുറിച്ച് സംസാരിച്ചത്

by News Desk
0 comments

മുംബൈ: ആലിയ ഭട്ടുമായുള്ള ബന്ധത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബോളിവുഡ് താരം രൺബീർ കപൂർ. തന്റെ പുതിയ ചിത്രമായ ‘രാമായണം പാർട്ട് 1’ന്റെ പ്രൊമോഷന്റെ ഭാഗമായി ‘കോൻ ബനേഗാ ക്രോർപതി 18’ ദീപാവലി സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് രണ്‍വീർ വിഷയത്തെ കുറിച്ച് സംസാരിച്ചത്. ചിത്രത്തിന്റെ വിശേഷങ്ങൾക്കൊപ്പം തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും ഭാര്യ ആലിയ ഭട്ടുമായുള്ള ബന്ധത്തെക്കുറിച്ചും രൺബീർ ഷോയിൽ മനസ്സ് തുറന്നു.

ഷോയ്ക്കിടയിൽ ആലിയയുമായുള്ള ദാമ്പത്യജീവിതത്തിന്റെ അടിത്തറ എന്താണെന്ന് താരം വ്യക്തമാക്കുകയായിരുന്നു രണ്‍വീർ. സ്നേഹവും വിവാഹവും തന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കിയ രൺബീറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു- ഞങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനം സൗഹൃദമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്നേഹം ഒരു ബന്ധത്തെ ഒന്നിപ്പിക്കുന്നു, വിശ്വാസം ആ ബന്ധത്തെ ശക്തമാക്കുന്നു, ബഹുമാനം അത് നിലനിർത്തുന്നു. ഇവയാണ് ഏതൊരു ബന്ധത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട അടിത്തറകളെന്ന് ഞാൻ കരുതുന്നു.”ഷോയുടെ പുതിയ പ്രൊമോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. നവംബർ 5ന് റിലീസിനൊരുങ്ങുന്ന ‘രാമായണം’ സിനിമയുടെ വിശേഷങ്ങൾക്കൊപ്പം രൺബീർ-ആലിയ പ്രണയകഥയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ബിഗ് ബി അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന ഈ ക്വിസ് ഷോയിൽ രൺബീറിനൊപ്പം സഹതാരങ്ങളായ സായ് പല്ലവിയും രവി ദുബെയും പങ്കെടുത്തിരുന്നു.

Subscribe to the Newsletter

Get our latest news, ideas, and handpicked updates delivered straight to your inbox.

We don’t spam! Read our privacy policy for more info.

You may also like

Leave a Comment