45
ഒരാൾ പണം വസ്ത്രങ്ങളിലും സോക്സുകളിലും ഒളിപ്പിക്കുമ്പോൾ മറ്റ് പ്രതികൾ സിസിടിവി ക്യാമറയുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ കാവൽ നിന്നു.
ഈ കേസിൽ ഇതുവരെ ഉത്തർപ്രദേശ് പോലീസ് 8 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരിൽ ഭൂരിഭാഗം പേരും പണം എണ്ണുന്നതിനായി എസ്.ബി.ഐ ബാങ്ക് വഴി താൽക്കാലികമായി നിയമിക്കപ്പെട്ട ഏജൻസി ജീവനക്കാരാണ്.
പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകളുടെ സ്ഥാനം പ്രതികൾ കൃത്യമായി പഠിച്ചിരുന്നു. ക്യാമറകളുടെ ‘ബ്ലൈൻഡ് സ്പോട്ട്’ നോക്കിയാണ് ഇവർ മോഷണം നടത്തിയത്.
ഒരാൾ പണം വസ്ത്രങ്ങളിലും സോക്സുകളിലും ഒളിപ്പിക്കുമ്പോൾ മറ്റ് പ്രതികൾ സിസിടിവി ക്യാമറയുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ കാവൽ നിന്നു.എണ്ണുന്ന മുറിയിൽ നിന്ന് മോഷ്ടിക്കുന്ന പണം ആദ്യം ബാത്ത്റൂമുകളിൽ ഒളിപ്പിക്കുകയും, പിന്നീട് ചെറിയ തുകകളായി സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു രീതി.
പോലീസ് പരിശോധിച്ച 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് എഴുപതോളം തവണ ഇത്തരത്തിൽ പണം കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതിദിനം 6 മുതൽ 8 ലക്ഷം രൂപ വരെ ഇത്തരത്തിൽ ചോർന്നിരുന്നതായി പോലീസ് സംശയിക്കുന്നു.
ഈ കേസിൽ ഇതുവരെ ഉത്തർപ്രദേശ് പോലീസ് 8 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരിൽ ഭൂരിഭാഗം പേരും പണം എണ്ണുന്നതിനായി എസ്.ബി.ഐ ബാങ്ക് വഴി താൽക്കാലികമായി നിയമിക്കപ്പെട്ട ഏജൻസി ജീവനക്കാരാണ്.അവിനാഷ് ശുക്ലയെന്ന മുഖ്യപ്രതിയുടെ വീട്ടിൽ നിന്നും മറ്റുമായി 20.39 ലക്ഷം രൂപയും 1,121 യു.എസ് ഡോളറും സ്വർണ്ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് സംശയിക്കുന്ന ഒരു ആഡംബര കാറും പോലീസ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിട്ടുണ്ട്. കൂടാതെ ഇയാളുടെ വീട് ആഡംബരപൂർവ്വം പുതുക്കിപ്പണിയുന്നതായും കണ്ടെത്തി.
പണം സൂക്ഷിക്കുന്ന അതീവ സുരക്ഷിത മുറിയുടെ ഒരു താക്കോൽ ബാങ്ക് ഉദ്യോഗസ്ഥരുടെ പക്കലും, രണ്ടാമത്തെ താക്കോൽ ഔദ്യോഗികമായി പണം എണ്ണാൻ യാതൊരു ചുമതലയുമില്ലാത്ത ‘ടിന്നു യാദവ്’ എന്ന രാം ശങ്കർ യാദവിന്റെ പക്കലയിരുന്നു. പ്രതികളിൽ നിന്ന് ഇതുവരെ ആകെ 79.85 ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തത്.
അവിനാഷ് ശുക്ലയെ ചോദ്യം ചെയ്തതിലൂടെ കേസിൽ പുതിയൊരു തലം കൂടി പുറത്തുവന്നിട്ടുണ്ട്. രാമക്ഷേത്ര സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് ആളുകളെ നിയമിക്കാൻ വൻതോതിൽ കോഴ വാങ്ങിയതായും സംശയിക്കുന്നു. അറസ്റ്റിലായ അനുകൽപ് മിശ്രയ്ക്കും ലവ്കുഷ് മിശ്രയ്ക്കും ഇതിൽ പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്.
അവിനാഷ് ശുക്ലയെ ചോദ്യം ചെയ്തതിലൂടെ കേസിൽ പുതിയൊരു തലം കൂടി പുറത്തുവന്നിട്ടുണ്ട്. രാമക്ഷേത്ര സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് ആളുകളെ നിയമിക്കാൻ വൻതോതിൽ കോഴ വാങ്ങിയതായും സംശയിക്കുന്നു. അറസ്റ്റിലായ അനുകൽപ് മിശ്രയ്ക്കും ലവ്കുഷ് മിശ്രയ്ക്കും ഇതിൽ പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്.കേസ് വൻ വിവാദമായതോടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ തങ്ങളുടെ രാജിക്കത്ത് ട്രസ്റ്റിന് കൈമാറി.
വരാനിരിക്കുന്ന ട്രസ്റ്റ് യോഗത്തിൽ ഇതിൽ അന്തിമ തീരുമാനമുണ്ടാകും.
പ്രാഥമിക അന്വേഷണത്തിൽ വൻ ക്രമക്കേട് ബോധ്യപ്പെട്ടതിനാൽ, കഴിഞ്ഞ 5 വർഷത്തെ മുഴുവൻ ക്ഷേത്ര സാമ്പത്തിക രേഖകളും, ക്ഷേത്ര നിർമ്മാണച്ചെലവുകളും, ഭക്തർ നൽകിയ സ്വർണ്ണ-വെള്ളി കാണിക്കകളും വീണ്ടും ഓഡിറ്റ് ചെയ്യാൻ എസ്.ഐ.ടി ഉത്തരവിട്ടിട്ടുണ്ട്.
പ്രതിപക്ഷ പ്രതിഷേധങ്ങൾ കനത്തതോടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു….
‘തെറ്റ് ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടും. അതിനുമപ്പുറം ആരോപണങ്ങളും തെളിവുകളുമുണ്ടെങ്കിൽ അത് SIT-ക്ക് മുൻപിൽ സമർപ്പിക്കൂ…’ – യോഗി ആദിത്യനാഥ്

#newsarticle : അയോധ്യ രാമക്ഷേത്ര കാണിക്കപ്പണം കൊള്ള കേസ്. എട്ടുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ