Home Indiaഅരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ ഫോട്ടയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.

അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ ഫോട്ടയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.

സ്വന്തം ലേഖകൻ

by admin
0 comments

കൊച്ചി: എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകം ‘മദര്‍ മേരി കംസ് ടു മി’യുടെ കവര്‍ ചിത്രം സംബന്ധിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും പുസ്തക പ്രസാധകരോടും വിശദീകരണം തേടി. അരുന്ധതി റോയി പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്.

നിയമപരമായ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണ് കവര്‍ ചിത്രമെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകനായ രാജസിംഹനാണ് ഹര്‍ജി നല്‍കിയത്. പുസ്തകത്തിന്റെ വില്‍പ്പന, വിതരണം, പ്രദര്‍ശനം എന്നിവ നിരോധിക്കണം എന്നിവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അതുമായി യാതൊരു ബന്ധവുമില്ലാത്ത ഹര്‍ജിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമപരമായി പുകവലി സംബന്ധിച്ച ചിത്രങ്ങള്‍ പരസ്യങ്ങള്‍ എന്നിവ നല്‍കുമ്പോള്‍ 2013ലെ നിയമമനുസരിച്ച് ‘പുകവലി ആരോഗ്യത്തിന് ഹാനികരമാണ്’ അല്ലെങ്കില്‍ ‘പുകയില കാന്‍സറിന് കാരണമാകുന്നു’ തുടങ്ങിയ മുന്നറിയിപ്പ് നിയമപ്രകാരം നിര്‍ബന്ധമാണ്. എന്നാല്‍ ഇത് നല്‍കാത്ത അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ ‘ബൗദ്ധിക ധാര്‍ഷ്ട്യം’ ആണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. കവര്‍ പേജ് പ്രത്യക്ഷമായും പരോക്ഷമായും പുകവലിക്ക് അനുകൂലമായ പരസ്യത്തിന് തുല്യമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

സ്വന്തം ലേഖകൻ

You may also like

Leave a Comment