Home Articlesആസ്വാദനക്കുറിപ്പ് : നിര്‍മ്മലയുടെ കരയിലെ മീനുകള്‍

ആസ്വാദനക്കുറിപ്പ് : നിര്‍മ്മലയുടെ കരയിലെ മീനുകള്‍

വർഗ്ഗീസ് പ്ലാമൂട്ടിൽ

by admin
0 comments

നുഗ്രഹീത എഴുത്തുകാരിയായ നിര്‍മ്മലയുടെ കരയിലെ മീനുകള്‍ എന്ന പുതിയ നോവല്‍ ആസ്വദിച്ച് വായിച്ചു. ആധികാരികമായി ആസ്വാദനം എഴുതാനുള്ള ത്രാണിയില്ലെങ്കിലും ഏതാനും ഉപരിപ്ലവമായ ചിന്തകള്‍ പങ്കുവെയ്ക്കുന്നു.

പഠനവൈകല്യം മൂലം സ്കൂളിലും വീട്ടിലും നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ട മാത്യു സ്വയം ഇല്ലാതായിരുന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നുവെങ്കിലും ക്രമേണ മദ്യപാനം തന്റെ ഉള്ളിലെരിയുന്ന തീയണയ്ക്കുവാന്‍ താത്ക്കാലികമായെങ്കിലും സഹായിക്കുമെന്ന് കണ്ടെത്തുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന കസിന്‍ സഹോദരിയ്ക്ക് ബൈക്കിലൊരു ലിഫ്റ്റു കൊടുത്തത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ട അവസ്ഥയില്‍ നാട്ടില്‍ നിന്നും ഒരു മാറ്റമെന്ന് നിലയ്ക്ക് അമേരിക്കയിലെത്തുന്ന മാത്യു ഒരു അമേരിക്കക്കാരന്റെ സഹായത്താല്‍ എയര്‍ക്രാഫ്റ്റ് മെക്കാനിക്കാവുകയും, ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ലഭിക്കുകയും ചെയ്യുന്നു. തിയറി വിശദീകരിക്കാനോ, അത് എഴുതി ഫലിപ്പിക്കാനോ അയാള്‍ക്കാവില്ല.അത് ജോലിയുടെ ഭാഗമായ ഉത്തരവാദിത്തമാണെന്ന് അറിയാം. എന്നാല്‍ ഏത് സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും പ്രായോഗികമായി പരിഹരിക്കുവാന്‍ സമര്‍ത്ഥനുമാണ്. ഈ ആത്മസംഘര്‍ഷം ഉള്ളിലെരിയുന്ന അഗ്നിയായി അനുഭവപ്പെടുന്നു. അതിന്റെ പ്രതീകമാണ് പേടിസ്വപ്നമായ സൂപ്പര്‍വൈസര്‍ മാര്‍ക്ക്. ആ സംഘര്‍ഷവും തീയും തണുപ്പിക്കുവാന്‍ ജോലി വിട്ടാലുടന്‍ ‘മറ്റവന്‍’ വേണം. വീടണ‍ഞ്ഞാലും തന്റേതായ മാളത്തില്‍ കുപ്പികളുമായി കൂടുകയാണ് ദിനചര്യ. ഭാര്യയും മകനും ഇദ്ദേഹത്തെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തഴഞ്ഞിരിക്കുകയാണ്. അല്പമെങ്കിലും അയാളെ മനസ്സിലാക്കുന്നത് മകൾ മാത്രമാണ്. സ്വയം കൃതമാണെന്ന തിരിച്ചറിവില്‍ അയാളിത് സഹിക്കുന്നു. അഥവാ വീണ്ടും അതിനും അതേ മരുന്നു തന്നെ പ്രയോഗിക്കുന്നു. മോചനമില്ലാതെ ആ ദൂഷിത വലയത്തില്‍ കുരുങ്ങി അങ്ങനേ കറങ്ങിത്തിരിയുന്നു.

മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവേഴ്സ് ലൈസന്സി‍നു പോകുമ്പോള്‍ നിശ്ചയമായും ഉണ്ടായിരിക്കുന്ന ഒരു ചോദ്യം ആല്‍ക്കഹോള്‍ ഉപയോഗച്ചാല്‍ എന്താണ് കുഴപ്പമെന്നതാണ്. അതിന്റെ ശരിയായ ഉത്തരം മാനുവലിലുള്ളത് alcohol impairs your judgement(Alcohol is a psychoactive and toxic chemical, ethanol, found in fermented and distilled drinks like beer, wine, and spirits, which slows brain activity and can lead to intoxication, mood changes, and impaired coordination. It’s a widely used recreational substance with significant short- and long-term health risks, including increased risk of accidents, cancers, and organ damage, such as liver disease. The effects of alcohol consumption vary based on the amount, frequency, individual genetics, and other health factors. )

സ്വന്തം ദുഖങ്ങളും ഒറ്റപ്പെടലും അടിസ്ഥാനപരമായ വൈകല്യവും മായ്ക്കാന്‍ മദ്യത്തിൽ ആശ്രയം കണ്ടെത്തിയ ഒരു മലയാളി വെള്ളം വാങ്ങുന്ന ലാഘവത്തോടെ മദ്യം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യാവുന്ന അമേരിക്കയിലേയ്ക്കു പറിച്ചുനടപ്പെട്ടാല്‍ എന്താണ് സംഭവിക്കുകയെന്ന് വളരെ കൃത്യതയോടെ നിര്‍മ്മല ഈ നോവലില്‍ വരച്ചു കാട്ടിയിരിക്കുന്നു. ആസക്തിക്ക് അടിമപ്പെട്ട ഒരാളിന്റെ ഭാര്യയുടെ ഗതികേടും നിരാശയും അയാള്‍ മറ്റുള്ളവരുടെ മുമ്പില്‍ അപഹാസ്യനാകുമ്പോഴത്തെ അവസ്ഥയും അവർ അനുഭവിക്കുന്ന നാണക്കേടും അതയാള്‍ക്കു മനസ്സിലാകുന്നല്ലല്ലോയെന്ന സങ്കടവും പേറുന്ന അനേകം അമേരിക്കന്‍ മലയാളി ഭാര്യമാരുടേയും അമ്മമാരുടേയും പ്രതിനിധിയാണ് ഇതിലെ നായിക. ദാമ്പത്യ ബന്ധം പോലും ഇതുമൂലം നശിച്ച് പോകുന്ന ചിത്രവും യാഥാർഥ്യബോധത്തോടെ ഇവരില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ചില ദു‍ര്‍ബല നിമിഷങ്ങളില്‍ അയാളും അത് ആഗ്രഹിക്കുകയും അവളുടെ ഗന്ധം ഒളിഞ്ഞാണെങ്കിലും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. കുടുംബത്തോടൊപ്പമിരുന്ന് ഭക്ഷണം ആസ്വദിച്ച് കഴിക്കാന്‍പോലും അയാള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. അവരുടെയിടയിലുള്ള ഭിന്നതയെ കുത്തുവാക്കുകളിലൂടെയും അവഗണനയിലൂടെയുമാണ് നിർമ്മല അവതരിപ്പിച്ചിരിക്കുന്നത്. അടികൂടി പിരിയുന്നവരും ഇങ്ങനെ പാസ്സീവ് അഗ്രസീവായി പ്രതികരിച്ചും സഹിച്ചും സഹവര്‍ത്തിക്കുന്നവരും സമൂഹത്തില്‍ ഉണ്ടെന്നുള്ള സത്യമാണ് നിര്‍മ്മല ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു.

ഈ നോവല്‍ അമേരിക്കന്‍ മലയാളി ‘കുടിയേറ്റ‘ സമൂഹത്തിന്റെ ഒരു നേര്‍ക്കാഴ്ച തന്നെയാണെന്നാണ് എന്റെ വിനീത അഭിപ്രായം. ലഹരിയുടെ അടിമയായി ജീവിതം നശിപ്പിച്ച അനേക ഉദാഹരണങ്ങള്‍ നമ്മുടെയിടയിലുണ്ട്. ജോലി നഷ്ടം, മാനഹാനി, കുടുംബ പ്രശ്നങ്ങള്‍, മക്കള്‍ക്ക് നല്ല മാതൃകയാകാതിരിക്കുക അങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഇതുമൂലം സംഭവിക്കുന്നതും, സംഭവിച്ചുകൊണ്ടിരിക്കുന്നതും. അടിസ്ഥാനപരമായ പ്രശ്നങ്ങളെ ബാന്‍ഡേജ് ഒട്ടിച്ച് തത്ക്കാലത്തേയ്ക്ക് മറയ്ക്കാമെന്നല്ലാതെ ലഹരി ഒന്നിനും പരിഹാരമാകുന്നില്ലെന്നും ഇത് സാക്ഷ്യപ്പെടുത്തുന്നു. വിവിധ തരം മദ്യങ്ങെളുടെ ആവര്‍ഭാവവും ഉപയോഗവും ദുരുപയോഗവും നോവലിലെ ഓരോ ഭാഗങ്ങളുടേയും ആമുഖമായി കൊടുത്തിരിക്കുന്നത് കൗതുകകരവും വിജ്ഞാനപ്രദവുമായിരിക്കുന്നു.

നോവല്‍ വായിച്ചിട്ട് കുറെ നാളുകളായി. അതുകൊണ്ട് ഇത്രയുമൊക്കെയെ ഓര്‍മ്മയില്‍ വരുന്നുള്ളു. മാത്രമല്ല, നോവലിന്റെ ഉള്ളടക്കം മുഴുവന്‍ വിവരിച്ചാല്‍ പുതിയവായനക്കാരുടെ വായനാനുഭവത്തിന് അത് ദോഷം ചെയ്യുകയും ചെയ്യുമല്ലോ…

ആസ്വാദനക്കുറിപ്പ് : നിര്‍മ്മലയുടെ കരയിലെ മീനുകള്‍

രചന : വർഗ്ഗീസ് പ്ലാമൂട്ടിൽ

You may also like

Leave a Comment