Friday, November 13, 2026
Home Americaഅമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ്; ട്രംപിനും പാർട്ടിക്കും തിരിച്ചടി, ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയ്ക്ക് പരാജയം

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ്; ട്രംപിനും പാർട്ടിക്കും തിരിച്ചടി, ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയ്ക്ക് പരാജയം

ഒഹായോ ഗവർണർ മത്സരത്തിൽ പ്രമുഖ റിപ്പബ്ലിക്കൻ നേതാവും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ആമി ആക്റ്റനോട് പരാജയപ്പെട്ടു.

by News Desk
0 comments

വാഷിങ്‌ടൺ: ഏറെ ദിവസങ്ങളായി നീണ്ടുനിന്ന ചർ‌ച്ചകൾ‌ക്കും വാ​ഗ്വാദങ്ങൾക്കൊടുവിൽ അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്നു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഏറെ നിർണായകമെന്ന് വിലയിരുത്തുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിനും ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിനും കനത്ത തിരിച്ചടിയാണുണ്ടായത്. യുഎസ് സെനറ്റിന്റെയും ജനപ്രതിനിധി സഭയുടെയും നിയന്ത്രണം പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി പിടിച്ചെടുത്തു. അയോവ, കൻസാസ്, ഒഹായോ, നോർത്ത് കരോലിന, ടെക്സസ് തുടങ്ങിയ നിർണായക സംസ്ഥാനങ്ങളിലെ അട്ടിമറി വിജയങ്ങളോടെയാണ് ഡെമോക്രാറ്റുകൾ സെനറ്റിൽ ഭൂരിപക്ഷം തിരിച്ചുപിടിച്ചത്. ഒഹായോ ഗവർണർ മത്സരത്തിൽ പ്രമുഖ റിപ്പബ്ലിക്കൻ നേതാവും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ആമി ആക്റ്റനോട് പരാജയപ്പെട്ടു.

ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റിക് പാർട്ടി വ്യക്തമായ മേധാവിത്വം ഉറപ്പിച്ചു. വിർജീനിയയിലെ 10-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് 60 ശതമാനത്തിലധികം വോട്ട് നേടി സുഹാസ് സുബ്രഹ്മണ്യം യുഎസ് ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഫ്ലോറിഡയിലെ 22-ാം ഡിസ്ട്രിക്റ്റിൽ നിന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ പിയ ദാന്തിയ കടുത്ത പോരാട്ടത്തിനൊടുവിൽ വിജയം നേടി യുഎസ് കോൺഗ്രസിലെത്തി. മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണറായി അരുണ മില്ലർ തന്റെ പദവി നിലനിർത്തി. സെനറ്റിലെ 35 സീറ്റുകളിലേക്കും പ്രതിനിധി സഭയിലെ മുഴുവൻ 435 സീറ്റുകളിലേക്കുമാണ് വോട്ടെണ്ണൽ നടക്കുന്നത്. കടുത്ത പോരാട്ടം നടക്കുന്ന ചില സംസ്ഥാനങ്ങളിൽ തപാൽ വോട്ടുകൾ എണ്ണിത്തീരാൻ ദിവസങ്ങളെടുക്കുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Subscribe to the Newsletter

Get our latest news, ideas, and handpicked updates delivered straight to your inbox.

We don’t spam! Read our privacy policy for more info.

You may also like

Leave a Comment