മുംബൈ: 53-ാം ജന്മദിനം ആഘോഷിച്ച് ബോളിവുഡ് താരം ഐശ്വര്യ റായ്. നവംബർ ഒന്നിനാണ് ഐശ്വര്യയുടെ ജന്മദിനം. ഏറെക്കാലമായി സിനിമകളിൽ നിന്നും വിട്ടുനിൽക്കുന്ന താരം ഫാഷൻ പരിപാടികളിൽ സജീവമാണ്. അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമാ മേഖലയിൽ നിന്നും വിട്ടുനിന്നെങ്കിലും പിന്നീട് തിരിച്ചുവന്നു. നിലവിൽ സിനിമകളിൽ സജീവമല്ലെങ്കിലും വാർത്തകളിൽ നിറയുന്ന താരമാണ് ഐശ്വര്യ റോയ്. നേരത്തെ, ബോഡി ഷെയ്മിങ്ങിനെതിരെ കടുത്ത വിമർശനമുയർത്തിയ ഐശ്വര്യയുടെ വാക്കുകൾ ഇന്നും പ്രസക്തമാണ്. അടുത്തിടെ നടി കത്രീന കൈഫും പ്രസവാനന്തര ശരീര മാറ്റത്തിൽ വിമർശനം നേരിട്ടിരുന്നു.
2011-ൽ മകൾ ആരാധ്യയ്ക്ക് ജന്മം നൽകിയ ശേഷം ഐശ്വര്യ നേരിട്ട പ്രധാന ഐശ്വര്യ റായ് പ്രസവാനന്തര ശരീരമാറ്റങ്ങളെ കുറിച്ചുള്ള വിമർശനങ്ങൾക്കെതിരെ നൽകിയ മറുപടി വൈറലായിരുന്നു. ഐശ്വര്യ റായ് ബച്ചനും നടി കത്രീന കൈഫുമാണ് പ്രസവാനന്തര ശരീരഭാരത്തെയും രൂപമാറ്റങ്ങളെയും ചൊല്ലി സൈബർ ഇടങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചത്.
2011-ൽ മകൾ ആരാധ്യയുടെ ജനനത്തിനു ശേഷം താൻ നേരിട്ട രൂക്ഷമായ സൈബർ ആക്രമണങ്ങളെ കുറിച്ച് ഐശ്വര്യ റായ് മുൻപ് തുറന്നുപറഞ്ഞിരുന്നു. പ്രസവാനന്തരം ഉണ്ടാകുന്ന ശരീരഭാരവും ജലാംശം നിലനിൽക്കുന്നതുമെല്ലാം സ്വാഭാവികമായ പ്രക്രിയ മാത്രമാണെന്നും അതിൽ തനിക്ക് യാതൊരു അപകർഷതാബോധവും തോന്നിയിട്ടില്ലെന്നും ഐശ്വര്യ വ്യക്തമാക്കി. അതൊരു വലിയ കാര്യമായി എനിക്ക് തോന്നിയിരുന്നെങ്കിൽ ഞാൻ പൊതുവിടങ്ങളിൽ നിന്ന് ഒളിച്ചോടുകയോ മറ്റോ ചെയ്തേനെയെന്നും എന്ന് ഡേവിഡ് ഫ്രോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ വ്യക്തമാക്കി.
സമാനമായ രീതിയിലുള്ള സൈബർ അധിക്ഷേപമാണ് അടുത്തിടെ നടി കത്രീന കൈഫും നേരിട്ടത്. മകൻ വിഹാന്റെ ജനനത്തിനു ശേഷം മുംബൈയിലെ ഗണേഷോത്സവ ചടങ്ങിൽ പങ്കെടുത്ത കത്രീനയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം തടിച്ചുവെന്നും കരിയർ അവസാനിച്ചുവെന്നും തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. തുടർന്ന് ‘വോഗ്’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ കത്രീന ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ഒരു സ്ത്രീയുടെ മൂല്യത്തെയും കഴിവിനെയും വെറും രണ്ട് അക്കമുള്ള ശരീരഭാരത്തിലേക്ക് ചുരുക്കിക്കാണുന്ന സോഷ്യൽ മീഡിയ ചിന്താഗതികൾക്കെതിരെയാണ് കത്രീന രംഗത്തുവന്നത്.
താരങ്ങളുടെ ഈ നിലപാടുകൾക്ക് മികച്ച പിന്തുണയാണ് ഇപ്പോൾ ആരാധകരിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്നത്. പ്രസവാനന്തരം സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളെ ബഹുമാനിക്കണമെന്നും ഇത്തരം ബോഡി ഷേമിങ് മനോഭാവങ്ങൾ മാറണമെന്നും നിരവധിയാളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.