Friday, November 13, 2026
Home Keralaനടി അമൃത നായർക്ക് ​ഗുരുവായൂർ അമ്പലനടയിൽ താലികെട്ട്; വരൻ അഖിൽ, ആശംസകൾ നേർന്ന് സോഷ്യൽമീഡിയ

നടി അമൃത നായർക്ക് ​ഗുരുവായൂർ അമ്പലനടയിൽ താലികെട്ട്; വരൻ അഖിൽ, ആശംസകൾ നേർന്ന് സോഷ്യൽമീഡിയ

പരമ്പരാ​ഗത ലുക്കിൽ തിളങ്ങിയ വധൂവരന്മാർക്ക് ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തി

by News Desk
0 comments

​ഗുരുവായൂർ: കുടുംബവിളക്ക് സീരിയലിലൂടെ ശ്രദ്ധേയയായ നടി അമൃത നായർ വിവാഹിതയായി. ബിസിനസുകാരനായ അഖിലാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ നവ ദമ്പതികൾക്ക് ആശംസകളുമായി നിരവധി പേർ രം​ഗത്തെത്തി.

പരമ്പരാ​ഗത ലുക്കിൽ തിളങ്ങിയ വധൂവരന്മാർക്ക് ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തി. വിവാഹത്തിന് മുന്നോടിയായി നടന്ന പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. കേരള സാരിയിൽ അതിസുന്ദരിയായി തിളങ്ങിയ അമൃതയും കൂട്ടുകാരികളും ചേർന്നുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പര ‘കുടുംബവിളക്കി’ലൂടെയാണ് അമൃത പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. പരമ്പരയിലെ കേന്ദ്രകഥാപാത്രമായ സുമിത്രയുടെ ഇളയ മകൾ ‘ശീതൾ’ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചത്. ഇതിനുമുമ്പും നിരവധി സീരിയലുകളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും, അമൃതയുടെ അഭിനയജീവിതത്തിൽ വലിയൊരു വഴിത്തിരിവായത് കുടുംബവിളക്കിലെ ശീതൾ എന്ന വേഷമായിരുന്നു. സീരിയലുകൾക്ക് പുറമെ വിവിധ വെബ് സീരീസുകളിലും മോഡലിംഗ് രംഗത്തും അമൃത സജീവമാണ്. കൂടാതെ സ്വന്തമായി യൂട്യൂബ് ചാനലും സോഷ്യൽ മീഡിയ പേജുകളും വഴി തന്റെ പുതിയ വിശേഷങ്ങളും യാത്രകളും വ്ലോഗുകളിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

Subscribe to the Newsletter

Get our latest news, ideas, and handpicked updates delivered straight to your inbox.

We don’t spam! Read our privacy policy for more info.

You may also like

Leave a Comment