Friday, November 13, 2026
Home Breaking Newsതലസ്ഥാനത്തെ ഞെട്ടിച്ച് 17കാരൻ്റെ കൊലപാതകം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരം, പെൺ സുഹൃത്തും പ്രതി

തലസ്ഥാനത്തെ ഞെട്ടിച്ച് 17കാരൻ്റെ കൊലപാതകം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരം, പെൺ സുഹൃത്തും പ്രതി

ഇന്നലെ രാത്രിയാണ് അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയത്

by News Desk
0 comments

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് തിരുവനന്തപുരം പാങ്ങപ്പാറയിൽ 17കാരൻ്റെ കൊലപാതകം. കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിൽ പിടിയിലായ കൗമാരക്കാരന്റെ പെൺ സുഹൃത്തിനെയും നിലവിൽ പ്രതി ചേർത്തിട്ടുണ്ട്. മണക്കാട് സ്വദേശി അനന്തയെയാണ് പ്രതി ചേർത്തത്. കേസിൽ അഭിരാമിനെ കൊന്ന 17കാരനും സഹായം നൽകിയ ഗുണ്ട ഉമറും നേരത്തെ അറസ്റ്റിലായിരുന്നു. കേസിൽ ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് പെൺസുഹൃത്തും അറസ്റ്റിലാവുന്നത്.

പെൺകുട്ടിയും കേസിലെ പ്രതിയും തമ്മിലുള്ള മുൻ‌ പ്രണയ ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്. പഴയ കാമുകന് പുതിയ കാമുകൻ്റെ ചിത്രങ്ങൾ അയച്ചുനൽകിയിരുന്നു. എന്നാൽ പ്രകോപിതനായ പഴയ സുഹൃത്ത് പുതിയ സുഹൃത്തിൻ്റെ സുഹൃത്തായ അഭിരാമിനെ വിളിച്ചുവരുത്തുകയും അവൻ്റെ സുഹൃത്തിനെ വിളിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഇതിന് വിസമ്മതിച്ചതോടെ അഭിരാമിനെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ​ഗുണ്ടയായ ഉമറിൻ്റെ സഹായത്തോടെ ചാക്കിൽ കെട്ടുകയായിരുന്നു. അതേസമയം, ഗുഢാലോചനയിൽ പെൺകുട്ടിയുടെ പങ്കും പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ പ്രതി ചേര്‍ത്തത്.

Subscribe to the Newsletter

Get our latest news, ideas, and handpicked updates delivered straight to your inbox.

We don’t spam! Read our privacy policy for more info.

You may also like

Leave a Comment