Home Health150ൽ പരം കോടി രൂപയാണ് ഒരു വർഷം പേവിഷബാധ വാക്സിൻ കമ്പനികൾ കേരളത്തിൻ്റെ ഖജനാവിൽ നിന്നും വാരി കൊണ്ടുപോകുന്നത്…..

150ൽ പരം കോടി രൂപയാണ് ഒരു വർഷം പേവിഷബാധ വാക്സിൻ കമ്പനികൾ കേരളത്തിൻ്റെ ഖജനാവിൽ നിന്നും വാരി കൊണ്ടുപോകുന്നത്…..

by admin
0 comments

പ്രൈവറ്റ് ഹോസ്പിറ്റലുകളിലേക്ക് വിതരണം ചെയ്യുന്നത് മറ്റൊരു 100 കോടിയും…

വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടല്ലേ…

എന്നാൽ വിശ്വസിച്ചേ മതിയാകൂ…

350 രൂപയാണ് ഒരു ഡോസ് വാക്സിൻ്റെ വില..

6 ലക്ഷം ഡോസ് മരുന്നാണ് 2024ൽ കേരള സർക്കാർ ഗവൺമെന്റ് ഹോസ്പിറ്റലുകളിലേക്ക് സംഭരിച്ചത്…

കൃത്യമായ കണക്ക് ഇല്ലെങ്കിലും 2 ലക്ഷത്തിൽ കുറയാതെ ഡോസ് മരുന്ന് പ്രൈവറ്റ് ഹോസ്പിറ്റലുകളും ഓരോ വർഷവും സംഭരിക്കുന്നുണ്ട്….

കൃത്യമായി കണക്കെടുത്താൽ 250 കോടിയിൽ പരം രൂപ ഓരോ വർഷവും വാക്സിൻ കമ്പനികൾ കേരളത്തിൽ നിന്നും കൊണ്ടുപോകുന്നുണ്ട്…

അപ്പോൾ രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി ഈ വാക്സിൻ കമ്പനികൾ എത്രമാത്രം കോടിക്കണക്കിന് രൂപ ഒരു വർഷം ഉണ്ടാക്കുന്നുണ്ട് എന്ന് നിങ്ങൾക്കറിയുമോ….

2024 ൽ നമ്മുടെ കേരളത്തിൽ മൂന്നര ലക്ഷം പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്….!

ഏഴ് കുഞ്ഞുങ്ങൾ അടക്കം 32 പേർ പേവിഷബാധയേറ്റ് മരണമടഞ്ഞു…

ഏകദേശം നാല് ലക്ഷം ഡോസ് മരുന്നോളം കുത്തിവെച്ചു…

തെരുവ് നായ്ക്കളെ കൊല്ലാൻ പാടില്ല …

വന്ധീകരിക്കാൻ പാടില്ല…

ഷെൽട്ടറുകളിൽ അടയ്ക്കാൻ പാടില്ല…

അവ യഥേഷ്ടം തെരുവുകളിലൂടെ നടന്ന് പെറ്റുപെരുകി ആളുകളെ കടിക്കണം…

ഇതാണ് മൃഗസ്നേഹികളുടെ ആവശ്യം…

ഇതാണ് വാക്സിൻ കമ്പനികളുടെയും ആവശ്യം…

ഇവർ ഒറിജിനൽ മൃഗസ്നേഹികൾ ആണെന്ന് നിങ്ങൾ തെറ്റിദ്ധരിക്കേണ്ട.. വാക്സിൻ കമ്പനികൾ കോടിക്കണക്കിന് രൂപ ഫണ്ട് ചെയ്യുന്ന വാക്സിൻ കമ്പനികളുടെ ആളുകളാണ് ഇവർ…

പേപിടിച്ച് മരിച്ച ഓരോ കുഞ്ഞുങ്ങളുടെ മരണത്തിലും ഈ പൈശാചിക ജന്മങ്ങൾക്ക് കയ്യുണ്ട്…

ഇപ്പോൾ സുപ്രീംകോടതിയിൽ തെരുവുനായ വിഷയത്തിലുള്ള വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണല്ലോ…

നിങ്ങൾക്കറിയുമോ ഒരു സിറ്റിങ്ങിന് ഒന്നരക്കോടി രൂപ പ്രതിഫലം വാങ്ങുന്ന സുപ്രീംകോടതി അഭിഭാഷകനാണ് മൃഗസ്നേഹികൾക്കുവേണ്ടി ഇന്നലെ സുപ്രീംകോടതിയിൽ ഹാജരായത്…

ശരിക്കും അദ്ദേഹത്തെ മൃഗസ്നേഹികൾ ഇത്രയും വലിയ തുക കൊടുത്ത് വെച്ചതാണെന്നാണോ നിങ്ങൾ കരുതിയത്…

അല്ല വാക്സിൻ കമ്പനിയാണ് വക്കീലിൻ്റെ ക്യാഷ് സെറ്റില് ചെയ്യുന്നത്…

ഇതാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്… പിന്നെങ്ങനെ കുഞ്ഞുങ്ങൾ പേപിടിച്ച് മരിക്കാതിരിക്കും…

തെരുവ് നായ്ക്കൾക്കെതിരെയുള്ള ജനരോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് റിട്ടയർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ പറഞ്ഞ വാക്കുകളാണ് മേൽ വിവരിച്ചത്…

Joli Joli

usamalayalee.com

You may also like

Leave a Comment