Home India‘രാഹുൽ ഗാന്ധിയോട് തെളിവ് ചോദിച്ചപ്പോൾ മറുപടി മൗനം; അന്നില്ലാത്ത പരാതി ഇന്ന് ഉന്നയിക്കുന്നത് എന്തിന്?’, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാർ.

‘രാഹുൽ ഗാന്ധിയോട് തെളിവ് ചോദിച്ചപ്പോൾ മറുപടി മൗനം; അന്നില്ലാത്ത പരാതി ഇന്ന് ഉന്നയിക്കുന്നത് എന്തിന്?’, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാർ.

by admin
0 comments

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വോട്ടർമാരെ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാർ. ഉചിതമായ സമയം പ്രയോജനപ്പെടുത്താതെ , ഇത്രനാൾ കഴിഞ്ഞു ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ എന്താണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷ്ണർ വാർത്താസമ്മേളനത്തിൽ ചോദിച്ചു. രാഹുൽഗാന്ധി വോട്ടർമാരുടെ ചിത്രങ്ങൾ ഉപയോഗിച്ചത് അനുമതി ഇല്ലാതെയാണ്. വോട്ട് കൊള്ള പോലുള്ള അനാവശ്യ പദപ്രയോഗങ്ങൾ ഉണ്ടായി. ഇതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനോ വോട്ടർമാരോ ഭയപ്പെട്ടില്ല. രാഹുൽഗാന്ധിയുടെ വോട്ട് കൊള്ള ആരോപണങ്ങൾക്ക് നേരിട്ട് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.PauseMute

വോട്ട് കൊള്ള എന്ന മുദ്രാവാക്യം ഭരണഘടനയ്ക്ക് എതിരാണ്. ഭരണഘടന അനുസരിച്ച്, ഇന്ത്യൻ പൗരൻ മാർക്ക് മാത്രമേ എംഎൽഎയോ എംപിയോ ആകാൻ കഴിയൂ. പശ്ചിമബംഗാളിൽ വോട്ടർപട്ടിക പരിഷ്കരണം ആവശ്യമാണോ എന്ന് ഉചിതമായ സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.

Arsha Vijayan

usamalayalee.com

You may also like

Leave a Comment