അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. ഡൽഹിയും മുംബൈയും ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ രാത്രിയും പുലർച്ചെയുമായി ജോയിന്റ് ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളായാണ് പരിശോധന നടത്തിയത്.
വിമാനക്കമ്പനികളുടെ പ്രവർത്തനം, വിമാനത്താവള സംവിധാനങ്ങൾ, വിമാന അറ്റകുറ്റപ്പണികൾ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം സാങ്കേതികവും സുരക്ഷാ ബന്ധിതവുമായ വീഴ്ചകൾ കണ്ടെത്തി. റൺവേകളുടെ മധ്യത്തിലെ സൂചനാ ലൈനുകൾ മങ്ങിയതും ടാക്സി വേകളിലെ പച്ചലൈറ്റിന്റെ പ്രവർത്തനത്തിലെ വീഴ്ചകളുമടക്കം ഡിജിസിഎയുടെ റിപ്പോർട്ടിലുണ്ട്. പ്രശ്നങ്ങൾ 7 ദിവസത്തിനുള്ളിൽ പരിഹരിക്കാനാണ് ഡിജിസിഎയുടെ നിർദേശം
രാജ്യത്ത് വിമാന യാത്രികർ കുത്തനെ വർധിച്ച് വരുന്ന സാഹചര്യത്തിൽ സുരക്ഷയുടെ കാര്യം നിർബന്ധമാണ്. കടുത്ത നിയമ നിർമ്മാണം തന്നെ പ്രാബല്ല്യത്തിൽ വരുമെന്ന് അധികൃതർ സൂചിപ്പിച്ചു. മാർഗ്ഗരേഖ ലംഘിക്കുന്ന വിമാന കമ്പിനികളെ പ്രോത്സാഹിപ്പിക്കില്ലെന്നും അധികൃതർ ചേർത്തൂ… റോഡിലായാലും, വെള്ളത്തിലായാലും, മാനത്തൂടെ ആയാലും അപകട സാധ്യതകൾ കണ്ടെത്തി പരിഹരിക്കുന്ന ഇടത്താണ് ഭരണത്തിന്റെ വിജയം. കനത്ത ദുരന്തങ്ങൾ ഇനിയും കാണേണ്ടി വരാതിരിക്കട്ടെ..
Usamalayalee. com