Home Obituaryരാജീവ് ചന്ദ്രശേഖറിന്റെ പിതാവ് നിര്യാതനായി.

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് നിര്യാതനായി.

by admin
0 comments

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് എം കെ ചന്ദ്രശേഖര്‍ (92) അന്തരിച്ചു.

ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച എം കെ ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986ലാണ് വിരമിച്ചത്. വ്യോമസേനയില്‍ 11,000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം.

വിശിഷ്ട സേവാ മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു. തൃശൂര്‍ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകള്‍: ഡോ. ദയ മേനോന്‍ (യു എസ് എ). മരുമക്കള്‍: അഞ്ജു ചന്ദ്രശേഖര്‍, അനില്‍ മേനോന്‍ (യു എസ് എ). സംസ്‌കാരം ശനിയാഴ്ച ബംഗളൂരുവില്‍.

usamalayalee.com

You may also like

Leave a Comment