നിലമ്പൂരിന്റെ തെരുവുകളിൽ യുഡിഎഫ് പ്രവർത്തകർ സന്തോഷ പ്രകടനങ്ങളിൽ തിമിർക്കുകയാണ്. വോട്ടെണ്ണലിൽ ഒരു ഘട്ടത്തിൽ മാത്രമാണ് ഇടത് സ്ഥാനാർഥി എം.സ്വരാജിന് മുന്നേറാനായത്. മറ്റ് എല്ലാ നിലയിലും യുഡിഎഫിന്റെയും ഷൗക്കത്തിന്റെയും വൻ കുതിപ്പിനാണ് നിലമ്പൂർ സാക്ഷ്യം വെച്ചത്. മൂന്നാമത് അൻവറും, ശേഷം ബീജെപിയും സ്ഥാനം പിടിച്ചു.
20000-ത്തോളം വോട്ടുകൾ പിടിച്ച അൻവർ യു ഡി എഫ് മുന്നണിയിലേക്ക് ചേരാനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്. വോട്ടെണ്ണൽ നേരത്തായിരുന്നു മാധ്യമങ്ങളെ കണ്ടത്. രാജിവെച്ച എം എൽ എ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധമാണോ, അൻവർ വിരുദ്ധമാണോയെന്ന് ജനം പറയട്ടെ.
ഇടത്പക്ഷത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നതെന്ന് പറയാൻ പറ്റില്ല. സ്വന്തം ചിഹ്നത്തിൽ മത്സരിച്ചാൽ ജയിക്കാൻ സാധ്യതയില്ലാത്തത് കൊണ്ടാണല്ലോ, സ്വതന്ത്രനായ അൻവറിനെ പിന്തുണച്ച് കഴിഞ്ഞ നിയമസഭകളിൽ എത്തിച്ചത്. ആ അൻവർ, ഭരണവിരുദ്ധതയെന്ന് പറഞ്ഞ് രാജി വെച്ചപ്പോഴാണ് ഈ തിരഞ്ഞെടുപ്പ് തന്നെ ഉണ്ടാകുന്നത്. അത് സത്യമാണെങ്കിൽ ഫലം അൻവറിന്റെ കൂടെ ആയിരുന്നിരിക്കണം.മൂത്തേടം വഴിക്കടവ് പഞ്ചായത്തുകളിൽ മാത്രമാണ് അൻവറിന് നേരിയ മുന്നേറ്റമെങ്കിലും കിട്ടിയത്. അക്ഷരാർത്ഥത്തിൽ ഈ തിരഞ്ഞെടുപ്പ് അൻവറിന്റെ ബലം എത്രത്തോളം ഉണ്ടെന്ന് അറിയാനായിരുന്നുവെന്ന് ജനങ്ങൾക്ക് തോന്നിപ്പോകും.
വോട്ടെണ്ണലിന്റെ പകുതി പൂർത്തിയായപ്പോൾ തന്നെ അൻവറിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിൽ നിർണായകമായെന്നാണ് മാധ്യമങ്ങൾ വിലയിരുത്തിയത്. അത് അങ്ങനെയല്ല. യു ഡി എഫിന് വൻ പിന്തുണയുള്ള മണ്ഡലം തന്നെയാണ് നിലമ്പൂർ. മറ്റ് ഏതെങ്കിലും സ്ഥാനാർഥിയാണ് ഇരുപതിനായിരത്തോളം വോട്ടുകൾ പിടിച്ചതെന്ന് പറഞ്ഞാൽ സമ്മതിക്കാം. അൻവറിന്റെ സിറ്റിംഗ് സീറ്റായിരുന്നു. രാജിവെച്ചപ്പോൾ മൂന്നാമതായി. യഥാർത്ഥത്തിൽ യുഡിഎഫിലേക്കും എൽഡിഎഫിലേക്കും എത്തേണ്ട വോട്ടുകളാണ് അൻവർ പിടിച്ചിരിക്കുന്നതെന്ന് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും.
ഇതിലും വലിയ ഭൂരിപക്ഷത്തിൽ യു.ഡി എഫ് നിലമ്പൂരിൽ ജയിച്ചിട്ടുണ്ട്. സ്വരാജ് പിടിച്ചതിലും കൂടുതൽ വോട്ടുകൾ എൽഡിഎഫും കഴിഞ്ഞ വേളകളിൽ നേടിയിട്ടുണ്ട്. അൻവറിന് വിലപേശാൻ സാധിക്കുന്നതും ഈ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ്. വരും തിരഞ്ഞെടുപ്പുകളിൽ എന്തൊക്കെ രാഷ്ട്രീയ നാടകങ്ങൾക്കാണ് കേരളം നിന്ന് കൊടുക്കേണ്ടതെന്ന് കണ്ടറിയാം…
എത്രകണ്ട് കൊട്ടിയാഘോഴിച്ചാലും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അനാവശ്യമായിരുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കായുള്ള അധികാര രാഷ്രീയ ചേരി തിരിവുകൾക്ക് നികുതി കൊടുക്കേണ്ടി വരുന്ന നാടിന്റെ നേർ ചിത്രമായിരുന്നു…
ആകെ വോട്ടുകൾ
UDF:77737 (ലീഡ്- 11077)
LDF: 66660
Anvar: 19760
BJP: 8648
@usamalayalee.com