കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ജൂലൈ 9ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. 24 മണിക്കൂറാണ് പണിമുടക്ക്.

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ജൂലൈ 8 ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍. ജൂലൈ 9 അര്‍ധരാത്രി 12 വരെ 24 മണിക്കൂറാണ് പണിമുടക്ക്. മിനിമം വേതനം 26,000 രൂപയായും പെന്‍ഷന്‍ 9000 രൂപയായും നിശ്ചയിക്കുക, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, പൊതുമേഖലാ ഓഹരി വില്‍പ്പന നിര്‍ത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമര സമിതി പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സിഐടിയു, ഐഎന്‍ടിയുസി, എന്‍എല്‍യു,ഐഎന്‍എല്‍സി, എന്‍ടിയുഐ, കെടിയുസി എസ്, കെടിയുസി എം, എച്ച്എംകെപി, എഐടിയുസി, എല്‍പിഎഫ്, യുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ, എന്‍എല്‍സി, ടിയുസിസി, ജെഎല്‍യു എന്നീ സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാണ്.