കേരള സർവകലാശാല രജിസ്ട്രാറെ VC സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
കാവി കൊടി പിടിച്ച ഭാരതാംബയെ പൊതുപരിപാടിയിൽ പ്രദർശിപ്പിക്കാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാവാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായിട്ടുള്ളത്. സ്വയംഭരണ അവകാശമുള്ള സർവകലാശാലയുടെ ബോഡി സിൻഡിക്കേറ്റാണ്. സിൻഡിക്കേറ്റ് ആണ് രജിസ്ട്രാറെ നിയമിക്കുന്നത്. അതുകൊണ്ടുതന്നെ രജിസ്ട്രാരെ സസ്പെൻഡ് ചെയ്യാൻ അധികാരമുള്ളതും സിൻഡിക്കേറ്റിന് മാത്രമാണ്. VC-യുടേത് ചട്ടവിരുദ്ധമായ നീക്കമാണ്. ഈ നീക്കത്തെ തള്ളിക്കൊണ്ട് രജിസ്ട്രാർ ജോലിക്ക് ഹാജരായി. രജിസ്ട്രാരെ ഭരണഘടനയുടെ ആമുഖം സമ്മാനിച്ചുകൊണ്ട് എസ്എഫ്ഐ സ്വീകരിച്ചു. VC ജനാധിപത്യ വിരുദ്ധമായിട്ടാണ് ഈ നടപടി എടുത്തത് എന്ന് സിൻഡിക്കേറ്റ് ആരോപിച്ചു.ഗവർണറുടെ ചട്ടുകം ആയിട്ടാണ് വിസി പ്രവർത്തിക്കുന്നത് എന്ന് അവർ പറയുന്നു. ഗവർണറുടെ വസതിയുടെ മുൻപിൽ ഇപ്പോഴും പ്രതിഷേധം നടക്കുകയാണ്.
VC യുടെ ഈ തീരുമാനത്തിനെതിരായി ഗവൺമെൻറ് ഹൈക്കോടതിയെ സമീപിയ്ക്കാൻ ഒരുങ്ങുന്നു.
usamalayalee.com