Home Indiaകേരളത്തിലെ ഭരണം പിടിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി.

കേരളത്തിലെ ഭരണം പിടിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി.

by admin
0 comments

കൊച്ചി: വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം പിടിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരത്തിലെത്താന്‍ ബി ജെ പി എല്ലാകുല്‍സിത മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും അവര്‍ക്ക് ചെയ്യുന്ന ഓരോ വോട്ടും കേരളത്തനിമ നശിപ്പിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കൊച്ചിയിലെത്തിയ അമിത് ഷാ നടത്തിയ പ്രഖ്യാപനങ്ങളിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരവും എന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. അധികാരത്തില്‍ എത്തുമെന്ന പ്രഖ്യാപനം ബി ജെ പി നേതാക്കള്‍ പലപ്പോഴും നടത്തിയിട്ടുണ്ടെങ്കിലും അമിത് ഷായുടെ വാക്കുകള്‍ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി  പറയുന്നു.

കേരളം ആര്‍ജ്ജിച്ച മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ആവശ്യകത, ബി ജെ പി അധികാരം കയ്യാളുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ന്യൂനപക്ഷ വേട്ട, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വദേശിവത്കരണം ഉണ്ടാക്കുന്ന അപകടം, ഫെഡറലിസത്തിന്റെ തകര്‍ച്ച തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് ബി ജെ പി അധികാരത്തില്‍ എത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Reference : Sanghamam

usamalayalee.com

You may also like

Leave a Comment